ന്യൂദല്‍ഹി: അശോക് ചവാന്റ രാജി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോണിയാഗാന്ധിയുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ചവാന്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. ഇതുപ്രാകാരം ചവാന്റെ രാജി സോണിയാഗാന്ധിക്ക് നല്‍കുകയും ചെയ്തു.കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കായി നിര്‍മിച്ച ഫഌറ്റ് ബന്ധുക്കള്‍ക്ക് മറിച്ചുനല്‍കി എന്നതാണ് അശോക് ചവാന്റെ പേരിലുള്ള ആരോപണം.

Subscribe Us:

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എ.കെ ആന്റണി, പ്രണാബ്കുമാര്‍ മുഖര്‍ജി സമിതിയെ ചുമതലപ്പെടുത്തി. നവംബര്‍ 2ന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും. പിന്‍ഗാമി ആരെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.