എഡിറ്റര്‍
എഡിറ്റര്‍
ശശി തരൂര്‍ എ.ഐ.സി.സി വക്താവ്
എഡിറ്റര്‍
Wednesday 22nd January 2014 8:29am

sasi-tharoor

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഉള്‍പ്പെടെ പുതിയ വക്താക്കളെ കോണ്‍ഗ്രസ് നിയമിച്ചു.

കേന്ദ്ര മന്ത്രിമാരായ പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, ആനന്ദ് ശര്മ്മ, എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരാണ് മുതിര്‍ന്ന വക്താക്കള്‍.

പി.സി ചാക്കോ, ശശി തരൂര്‍, ശോഭ ഓജ എന്നിവരുള്‍പ്പടെ 13 പേരാണ് വക്താക്കള്‍.

സംസ്ഥാന വിഷയങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനുള്ള പട്ടികയില്‍ കേരളത്തില്‍ നിന്ന് വി.ടി. ബല്‍റാമിനെ ഉള്‍പ്പെടുത്തി.

എ.ഐ.സി.സി വക്താക്കളെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വക്താകളുടെ നിയമനം.

അതിനിടെ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ രജിവയ്ക്കുമെന്ന അഭ്യൂഹം അനാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

Advertisement