എഡിറ്റര്‍
എഡിറ്റര്‍
ഒബാമയ്ക്ക് ലോകനേതാക്കളുടെ അഭിനന്ദനം
എഡിറ്റര്‍
Wednesday 7th November 2012 12:32pm

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും വിജയിച്ച ബറാക് ഒബാമയ്ക്ക് ലോക നേതാക്കളുടെ അഭിനന്ദനം.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തുടങ്ങിയവര്‍ ഒബാമയെ അഭിനന്ദിച്ചു.

Ads By Google

ഇന്ത്യാ അമേരിക്ക ബന്ധം പഴയപോലെ തുടരാന്‍ കഴിയട്ടെ എന്ന് ഖുര്‍ഷിദ് അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. സുഹൃത്ത് ബറാക് ഒബാമയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് കാമറൂണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഒബാമയ്ക്ക് മുഖ്യഎതിരാളിയായിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയും തന്റെ അഭിനന്ദനം അറിയിച്ചു. ഒബാമയെ ഫോണില്‍ വിളിച്ചാണ് റോംനി അഭിനന്ദിച്ചത്.

അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ഒബാമയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയെ മറ്റൊരു ദിശയിലേക്ക് നയിക്കാനാണ് താന്‍ മത്സരിച്ചത്.

എന്നാല്‍ രാജ്യം മറ്റൊരാളെ ഇതിനായി തിരഞ്ഞെടുത്തു. പരാജയം തുറന്നുസമ്മതിച്ച റോംനി തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികളും മേല്‍ക്കൈ നേടാതിരുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ ഒബാമയെ തുണച്ചതായി സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏപ്രില്‍ മീഡിയ നടത്തിയ സര്‍വെയിലാണ് കണ്ടെത്തല്‍. ഒഹിയോ, വിസ്‌കോണ്‍സിന്‍, വെര്‍ജീനീയ, ഫ്‌ളോറിഡ, കൊളറാഡോ എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ വംശജരില്‍ 75% പേരും ഒബാമയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 25% പേര്‍ മാത്രമാണ് റോംനിയെ പിന്തുണച്ചത്.

Advertisement