കിന്‍ഷാസ: കോംഗോ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോസഫ് കബിലക്ക് വീണ്ടും ജയം. 49 ശതമാനം വോട്ടുകളാണ് കബില നേടിയത്. പ്രതിപക്ഷ നേതാവ് എറ്റീന്‍ ഷിസൈകദിക്ക് 32 ശതമാനം വോട്ടാണു ലഭിച്ചത്. ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Subscribe Us:

തിരഞ്ഞെടുപ്പ് ഫലം എറ്റീന്‍ ഷിസെകെദി തള്ളി. താനാണ് കോംഗോയുടെ പുതിയ തിരഞ്ഞെടുത്ത നേതാവെന്ന് അദ്ദേഹം പ്രഖ്യപിച്ചു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചു ഷിസെകെദിയുടെ അനുയായികള്‍ തെരുവുകളില്‍ പ്രകടനം നടത്തി. റോഡുകളില്‍ ടയറുകള്‍ കത്തിച്ചു. ‘ജനങ്ങള്‍ ആദ്യം’ എന്ന മുദ്രാവാക്യമാണ് അവര്‍ വിളിച്ചത്. പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടുകയും വെടിവെപ്പുണ്ടാവുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രതിഷേധ അക്രമ പരമ്പരകളില്‍ 18 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പരമാവധി സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് അമേരിക്ക കോംഗോ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

Malayalam News