കിന്‍ഷാസ: മധ്യ ആഫ്രിക്കയിലെ കോംഗോയില്‍ എണ്ണടാങ്കര്‍ അപകടത്തില്‍പ്പെട്ട് 200ലേറെ പേര്‍ മരിച്ചു. ടാങ്കര്‍ മറിഞ്ഞ് വന്‍ സ്‌ഫോടനവും തീപിടുത്തവുമുണ്ടാവുകയായിരുന്നു. നൂറില്‍പ്പരം പേര്‍ക്ക് പരിക്കുണ്ട്.

അഅപകടസ്ഥലത്തിന് സമീപത്തുണ്ടായിരുന്നവരാണ് മരിച്ചവര്‍. ഇവരില്‍ ഭൂരിഭാഗവും ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്നവരാണ്. മറിഞ്ഞ ടാങ്കറിനു ചുറ്റും കുട്ടികളുള്‍പ്പെടെയുള്ള നിരവധി പേര്‍ തടിച്ച് കൂടിയിരുന്നു. ഇവരും അപകടത്തില്‍പ്പെട്ടു. പെട്രോള്‍ മോഷ്ടിക്കാനെത്തിയവരും മരിച്ചവരില്‍പ്പെടും. ടാന്‍സാനിയയില്‍ നിന്നും വരികയായിരുന്ന ടാങ്കര്‍ കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയിലാണ് അപകടത്തില്‍പ്പെട്ടത്.

ഐക്യരാഷ്ട്ര സമാധാന സേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.