എഡിറ്റര്‍
എഡിറ്റര്‍
കുല്‍ഭുഷന്റെ വധശിക്ഷ; വിധി അംഗീകരിക്കുന്നുവെന്ന് പാക് പ്രവിശ്യാ മന്ത്രി; പാകിസ്ഥാനില്‍ ആശയക്കുഴപ്പം
എഡിറ്റര്‍
Friday 19th May 2017 4:54pm

ഇസ്‌ലാമാബാദ്: കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കുന്നതായി പാക് പ്രവിശ്യാ മന്ത്രി. അന്താരാഷ്ട്ര വിധി പാകിസ്ഥാനില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവിശ്യ മന്ത്രിയുടെ പ്രസ്താവന ഇതിനുള്ള തെളിവാണ്.


Also Read: ‘താന്‍ പോരാടിയത് സിനിമയിലെ ജന്മി-കുടിയാന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍’; വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും സംവിധായകന്‍ വിനയന്‍ ദമ്മാമില്‍


അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് രാജ്യസുരക്ഷ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന പാകിസ്ഥാന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി, വിധി അംഗീകരിക്കുന്നു എന്നായിരുന്നു പാക് പഞ്ചാബ് പ്രവിശ്യാ നിയമമന്ത്രി റാണാ സനാവുല്ലയുടെ പ്രസ്താവന.

വിധിയില്‍ അസ്വാഭാവികതയില്ലെന്നും കേസിന്റെ ദീര്‍ഘകാല ഭാവിയെ വിധി ബാധിക്കില്ലെന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ പ്രതികരണം. വിധി നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും കോടതിയോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ് വാദത്തില്‍ പങ്കെടുത്തതെന്നുമായിരുന്നു പാക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലി പറഞ്ഞത്.

നേരത്തെ, കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കില്ലെന്നു പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.


Don’t Miss: ‘അധ്യാപകനൊക്കെ പണ്ട്, ഇപ്പോ നീ പ്രായപൂര്‍ത്തിയായ വെറും പെണ്ണ്’ രാത്രി അശ്ലീല ചാറ്റിനുവന്ന സംസകൃത സര്‍വ്വകലാശാലയിലെ അധ്യാപകനെ തുറന്നുകാട്ടി വിദ്യാര്‍ഥിനി


അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി യാദവിന്റെ വിധിയില്‍ മാറ്റം കൊണ്ടു വരില്ലെന്നും പാകിസ്ഥാന്‍ അറ്റോണി ജനറല്‍ അറിയിച്ചിരുന്നു. കേസിനെ യുക്തിസഹമായ സമീപനത്തിലൂടെ അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുമുള്ള ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Advertisement