തിരുവന്തപുരം: അശ്ശീല ഫോണ്‍ സംഭാഷണ ആരോപണത്തെ തുടര്‍ന്നു രാജി വച്ച എ.കെ ശശീന്ദ്രനു പകരമായി ആരെ മന്ത്രിയാക്കുമെന്നതിനെ ചൊല്ലി എന്‍.സി.പിയില്‍ ആശയക്കുഴപ്പം. മന്ത്രിസ്ഥാനത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് 11.30 എല്‍.ഡി.എഫ് അടിയന്തര യോഗം ചേരും.

മംഗളം ചാനലിന്റെ വാര്‍ത്തയെ തുടര്‍ന്നു രാജിവച്ച എ.കെ ശശീന്ദ്രന്‍ എം.എല്‍.എയെ തിരികെ കൊണ്ടു വരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പത്തു മണിയോടെ എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും.

നേരത്തെ മന്ത്രിയുമായി സംസാരിച്ചതു വീട്ടമ്മയല്ലെന്നും തങ്ങളുടെ തന്നെ വനിതാ റിപ്പോര്‍ട്ടറാണെന്നും മംഗളം ചാനല്‍ സി.ഇ.ഒ വ്യക്തമാക്കിയിരുന്നു. നടന്നത് സ്റ്റിംഗ് ഓപ്പറേഷനായിരുന്നെന്നും ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശശീന്ദ്രന്റെ തിരിച്ചു വരവിന് ഒരു വിഭാഗം എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തിയത്.


Also Read: ‘വിവേകം നഷ്ടപ്പെടാത്ത ഒരു തലമുറ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയട്ടെ ആ ജീര്‍ണമസ്തിഷ്‌കങ്ങള്‍’; മംഗളത്തിന്റെ കുറ്റസമ്മതത്തിനെതിരെ തുറന്നടിച്ച് പ്രമോദ് രാമന്‍