എഡിറ്റര്‍
എഡിറ്റര്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരണസമിതിയംഗവും ജീവനക്കാരനും തമ്മില്‍ സംഘര്‍ഷം
എഡിറ്റര്‍
Wednesday 19th March 2014 11:55pm

guruvayoor-temple

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനുള്ള വി.ഐ.പി ക്യൂ സംബന്ധിച്ച തര്‍ക്കവും ദേവസ്വം ബോര്‍ഡിലെ ഭിന്നതയും സംഘര്‍ഷത്തില്‍ കലാശിച്ചു.

ഭരണസമിതിയംഗവും ജീവനക്കാരനും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ദേവസ്വം ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ എന്‍ രാജുവും ദേവസ്വം അസിസ്റ്റന്റ് മാനേജരായ കെ.ആര്‍ സുനില്‍കുമാറും തമ്മിലായിരുന്നു തര്‍ക്കമുണ്ടായത്.

മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ മകനാണ് സുനില്‍കുമാര്‍.

സംഭവത്തില്‍ സുനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യാനും എന്‍ രാജുവിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാനും അടിയന്തരദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

Advertisement