സ്ത്രീകള്‍ക്കിടയില്‍ ആത്മവിശ്വാസമുള്ളവര്‍ എത്ര പേരുണ്ടാകും. എന്തായാലും അധികമൊന്നുമുണ്ടാകാന്‍ സാധ്യതയില്ല. എന്തുകാര്യം ചെയ്യണമെങ്കിലും അതിന് ആത്മവിശ്വാസം കൂടിയേതീരു. ആത്മവിശ്വാസമുണ്ടെങ്കിലേ വിജയമുള്ളൂവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വാര്‍വിക് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ഗവേഷകനായ ഡോ.സചരി ഇസ്്റ്റിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ ആത്മവിശ്വാസത്തോടുകൂടി ചെയ്യുന്ന ഒരു പ്രവര്‍ത്തിയില്‍ മികച്ച റിസല്‍ട്ട് ലഭിക്കും. അതേ കാര്യം തന്നെ ആത്മവിശ്വാസമില്ലാതെ ചെയ്താല്‍ അതിന് വേണ്ട റിസല്‍ട്ട് ലഭിക്കില്ലെന്നുമാത്രമല്ല അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്യും.
സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് അവരുടെ കഴിവിലുള്ള വിശ്വാസമാണ്. പലര്‍ക്കും ഇല്ലാത്തതും അതുതന്നെയാണ്. പല സ്ത്രീകള്‍ക്കും സ്ഥലസംബന്ധമായ വിഷയങ്ങളില്‍ അറിവ് കുറവാണ്. പല പഠനങ്ങളും തെളിയിക്കുന്നത് പുരഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മാപ്് റീഡിംങ് സ്‌കില്ലും പാര്‍ക്കിംഗ് സ്‌കില്ലും കുറവാണെന്നതാണ്. ഇതിന് പ്രധാനകാരണം ആത്മവിശ്വാസക്കുറവ് തന്നെയാണ്.
ഒരു കാര്‍ കൃത്യമായി പാര്‍ക്ക് ചെയ്യാനുള്ള കഴിവ് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറവാണ്. കൃത്യമായി എങ്ങനെ കാര്‍ പാര്‍ക്ക് ചെയ്യണമെന്നറിയണമെങ്കില്‍ ആത്മവിശ്വാസത്തോടൊപ്പം സ്ഥലസംബന്ധമായ വിഷയത്തില്‍ അറിവ് കൂടി ഉണ്ടാകണം. എന്നാല്‍ ഇത്തരം അറിവുകള്‍ സ്ത്രീകള്‍ക്ക് കുറവാണ്. ഇതുപോലെത്തന്നെ ഒരു മാപ്പ് നോക്കി സ്ഥലം കണ്ടെത്താനുള്ള കഴിവ് പുരുഷന്‍മാരുടെ അത്ര സ്ത്രീകള്‍ക്കില്ല. എങ്കിലും ഇതൊന്നും ഒരു കുറവായി എടുക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നതേയുളളൂ. സ്വന്തം കഴിവില്‍ ഉറച്ച് വിശ്വാസമുള്ളവര്‍ക്ക ്ആത്മവിശ്വാസം താനേ ഉണ്ടാക്കാന്‍ കഴിയുന്നതേയുളളൂ.