ദുബായ്:  മുതിര്‍ന്ന സി.പി.ഐ നേതാവ് സി.കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചനം രേഖപ്പെടുത്തി. കേരളരാഷ്ട്രീയത്തിനും ദേശീയരാഷ്ട്രീയത്തിനും  ഇടതുപക്ഷ പ്രസ്ഥാനങള്‍ക്കും  വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം വരുത്തിയിരിക്കുന്നത്.

ഇടതുപക്ഷ ഐക്യം ഊട്ടിവളര്‍ത്താന്‍  വളരെയെറെ  സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു സി.കെ ചന്ദ്രപ്പനെന്നും ദല അനുശോചന കുറിപ്പില്‍ പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍  അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും  സൂക്ഷ്മ നിരിക്ഷണവും എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായും ദല അനുസ്മരിച്ചു.