എഡിറ്റര്‍
എഡിറ്റര്‍
ഈ ലക്ഷണങ്ങള്‍ ആസ്ത്മയുടേതെന്നു തോന്നാം പക്ഷെ അതാവണമെന്നില്ല
എഡിറ്റര്‍
Friday 27th January 2017 2:15pm

ASTHMA

 

‘എല്ലാ ശ്വാസം മുട്ടലും ആസ്ത്മയല്ല.’ ഡോ. ഷെവലിയാര്‍ പറയുന്നു. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് 2015ല്‍ നടത്തിയ ഒരു പഠനം പറയുന്നത് ആസ്ത്മയെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന രോഗങ്ങളില്‍ മൂന്നിലൊന്നും അതല്ല എന്നാണ്. എങ്കില്‍ പിന്നെ മറ്റെന്താണ്?

ആസ്ത്മയുടെ അതേ രോഗലക്ഷണങ്ങള്‍ ഉള്ള മറ്റുചില രോഗങ്ങളാവാം ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അത്തരം ചില രോഗങ്ങള്‍ പറയാം.

സൈനസൈറ്റിസ്

ആസ്ത്മയെന്ന് എളുപ്പം തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന ഒരു അവസ്ഥയാണ് സൈനസൈറ്റിസ്. രണ്ട് രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായതിനാലാണ് ഇത്തരമൊരു ആശയക്കുഴപ്പമുണ്ടാവുന്നത്.

ഗാസ്ട്രിക് റിഫ്‌ളക്‌സ് ഡിസീസ്

ചുമയും തൊണ്ടുവേദനയും നെഞ്ചുവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഇതും ആസ്ത്മയെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ഹൃദ്രോഗങ്ങള്‍

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ മാരകമാകുന്ന ഒന്നാണ് ഹൃദ്രോഗങ്ങള്‍. ആസ്ത്മയുടെയും ഹൃദ്രോഗത്തിന്റെയും ലക്ഷണങ്ങള്‍ ഏതാണ്ട് ഒരുപോലെയാണ്. ശ്വാസതടസം. ആസ്ത്മയാണെന്ന് ഉറപ്പിക്കുന്നതിനു മുമ്പ് ഇ.സി.ജി നടത്തണമെന്ന് ഡോ. മാനവ് നിര്‍ദേശിക്കുന്നു.

ശ്വാസനവ്യവസ്ഥയിലെ അണുബാധ

മൂക്ക്, തൊണ്ട, ശ്വാസനാളം എന്നിവിടങ്ങളിലുള്ള അണുബാധ കാരണവും ശ്വസംമുട്ടലുണ്ടാവാം.

ശ്വാസകോശ ക്യാന്‍സര്‍

നല്ല ചുമ, ശ്വാസംമുട്ടല്‍, ശ്വാസതടസം, നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥത എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അത് ആസ്ത്മയെന്നു പറഞ്ഞ് തള്ളിക്കളയുന്നതിനു മുമ്പ് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടതുണ്ടെന്നും ഡോ.മാനവ് പറയുന്നു.

Advertisement