എഡിറ്റര്‍
എഡിറ്റര്‍
ചാര്‍മിനാറിനെ അപകടത്തിലാക്കുന്ന ആന്ധ്രാപ്രദേശ് നടപടിക്കെതിരെ പ്രതിഷേധിക്കുക: രാം പുനിയാനി
എഡിറ്റര്‍
Thursday 15th November 2012 4:32pm

ഹൈദരാബാദ്: ഹൈദരാബാദിന്റെ അഭിമാന മുദ്രയായി വിശേഷിക്കപ്പെട്ടിരുന്ന ചാര്‍മിനാറിനെ അപകടത്തിലാക്കുന്ന ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രത്‌ഷേധിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാം പുനിയാനി. 

Ads By Google

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും കോടതിയുടേയും നിര്‍ദേശം ലംഘിച്ച് ചാര്‍മിനാറിനോട് ചേര്‍ന്ന് താത്കാലിക ക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

നാനൂറ് വര്‍ഷം പഴക്കമുള്ള ചാര്‍മിനാറിലേക്കുള്ള വഴി സര്‍ക്കാര്‍ കമ്പിവേലി ഉപയോഗിച്ച് അടച്ചിട്ടിരിക്കുകയാണ്. എങ്കിലും ഭക്തകര്‍ക്ക്  ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശനം നടക്കുന്നുണ്ട്.

പ്രദേശത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ ഏറെ ഭീകരമാണെന്നും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാം പുനിയാനി ആരോപിച്ചു.

ഹൈദരാബാദില്‍ ഉടന്‍ തന്നെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുസ്‌ലിം വിരുദ്ധ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാരോപിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിം  (എം.ഐ.എം) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്.

Advertisement