ന്യൂദല്‍ഹി: ഇന്ത്യയെ പിടിച്ച് കുലുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകാനായ ഹാഫിസ് സയീദ് നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)യുമായി സഹകരിക്കാമെന്ന് വ്യക്തമാക്കി.

ജമാഅതുദ്ദഅവ നേതാവായ ഹാഫിസ് സയ്യിദ് ഇതാദ്യമായാണ് കേസുമായി സഹകരിക്കാമെന്ന് വ്യക്തമാക്കുന്നത്.

Ads By Google

എന്‍.ഐ.എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് ഹാഫിസ് സയ്യിദ് വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദി ആക്രമങ്ങള്‍ മുജാഹിദീനും ജിഹാദിനും ചീത്തപ്പേരുണ്ടാക്കിയെന്നും ഹാഫിസ് സയ്യിദ് പറയുന്നു.

തങ്ങളുടെ സംഘടന ഇത്തരം ആക്രമങ്ങള്‍ക്ക് എതിരാണെന്നും ഇതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഹാഫിസ് സയ്യിദ് സി.എന്‍.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എക്ക് തന്നെ ചോദ്യം ചെയ്യണമെങ്കില്‍ ആവാമെന്നും സയ്യിദ് വ്യക്തമാക്കി.

164 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്‍.ഐ.എ സംശയിക്കുന്നവരുടെ കൂട്ടത്തല്‍ ജമാഅത്തുദ്ദഅവയുമുണ്ട്. കേസന്വേഷണത്തിനായി എന്‍.ഐ.എ പാക്കിസ്ഥാനിലേക്ക് പോകാനിരിക്കുകയാണ്.