കൊല്ലം: ഇരവിപുരത്തിനടുത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടാണ് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയത്.

Ads By Google

ഇന്ന് ബുധനാഴ്ച പുലര്‍ച്ചെ 1.55നാണ് സംഭവം നടന്നത്. സ്ലാബിന് മുകളിലൂടെ ട്രെയിന്‍ കയറി പോയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് സ്‌ളാബിന് മുകളിലൂടെ കയറി ഇറങ്ങിയത്.

ട്രെയിന്‍ സ്ലാബ് കടന്ന ഉടന്‍ തന്നെ ട്രെയിനിലുള്ള യാത്രക്കാര്‍ അസ്വാഭാവികമായ കുലുക്കം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കാര്യം എന്താണെന്ന് ആര്‍ക്കും മനസിലായില്ല.

തുടര്‍ന്ന് തൊട്ടടുത്തുള്ള മൈയ്യനാട് സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി എഞ്ചിന്‍ െ്രെഡവര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതിന് ശേഷം
ഇരവിപുരം സി.ഐയുടെ നേതൃത്വത്തില്‍ ഉന്ത പൊലീസ് സംഘവും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

അപ്പോഴാണ് ഇരവിപുരത്തിനടുത്തായി ട്രാക്കില്‍ വലിയ കോണ്‍ക്രീറ്റ് സ്ലാബ് കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപെട്ടിട്ടില്ല.