എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ അടിസ്ഥാന വര്‍ഗത്തിനു വേണ്ടി പ്രവര്‍ത്തിക്കും സഖാക്കളേ: ഒ.കെ വാസു
എഡിറ്റര്‍
Tuesday 28th January 2014 7:32pm

o.k-vasu-4

കണ്ണൂര്‍: തങ്ങള്‍ അടിസ്ഥാന വര്‍ഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി നേതാവ് ഒ.കെ വാസു.

സഖാക്കളേ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് പാനൂരില്‍ സി.പി.ഐ.എം നടത്തിയ സ്വീകരണച്ചടങ്ങില്‍ ഒ.കെ വാസു നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

മതനിരപേക്ഷതയ്ക്കും അടിസ്ഥാന വര്‍ഗ- കര്‍ഷക വര്‍ഗത്തിന്റെ പുരോഗതിയ്ക്കും വേണ്ടി തങ്ങള്‍ പ്രവര്‍ത്തിയ്ക്കും.

ബി.ജെ.പി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ്.  ഇപ്പോള്‍ കണ്ണൂരില്‍ അടിച്ചിരിക്കുന്ന  കൊടുങ്കാറ്റ് വൈകാതെ എല്ലായിടത്തുമെത്തും. അത് ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും കോട്ട-കൊത്തളങ്ങള്‍ തകര്‍ക്കും.

മോഡിയ്ക്ക് കിട്ടിയാല്‍ എന്ത് കിട്ടുമെന്ന് എല്ലാവര്‍ക്കുമറിയാം. ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൊതുങ്ങും ബി.ജെ.പി.

ഇന്ത്യയില്‍ ഇനി വരാനിരിക്കുന്നത് പ്രാദേശിക പാര്‍ട്ടികളുടേയും ഇടതു പക്ഷത്തിന്റേയും വിജയമാണ്- ഒകെ വാസു പറഞ്ഞു.

താനൊരു മുസ്‌ലീം പക്ഷക്കാരനാണെന്നും പലപ്പോഴും കൂടെ പ്രവര്‍ത്തിച്ചിരുന്ന ബി.ജെ.പിക്കാര്‍ തന്നെ മാപ്പിള വാസു എന്ന് വിളിച്ചിരുന്നുവെന്നും വാസു കൂട്ടിച്ചേര്‍ത്തു.

Advertisement