എഡിറ്റര്‍
എഡിറ്റര്‍
കിടിലന്‍ ഡയലോഗുമായി ദുല്‍ഖര്‍; അമല്‍ നീരദ് ചിത്രം സി.ഐ.എയുടെ ടീസര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Thursday 30th March 2017 12:28pm

‘മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐക്കാരുടെ ഇടി അവസാനത്തേതാണെന്ന് കരുതരുത്’. സി.ഐ.എ എന്ന ചിത്രത്തിന്റെ ടീസറില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗാണ് ഇത്. ആവേശത്തിരമാലകളുയര്‍ത്തുന്ന സൂചന നല്‍കിക്കൊണ്ടാണ് അമല്‍ നീരദ് ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങിയത്.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ‘ഈ ചിത്രത്തിനായി ഞങ്ങള്‍ എല്ലാം നല്‍കി. ചിത്രം നിങ്ങളിലെത്തുന്നതിനായി കാത്തിരിക്കുന്നു’ എന്നാണ് ദുല്‍ഖര്‍ ട്രെയിലറിനൊപ്പം കുറിച്ചത്.


Also Read: സത്യം എല്ലാവര്‍ക്കും മനസിലായി; മാധ്യമങ്ങള്‍ തനിക്കൊപ്പം നിന്നെന്നും എ.കെ ശശീന്ദ്രന്‍


തന്റെ പ്രണയത്തിനായി അമേരിക്കയിലേക്ക് പോകുന്ന സഖാവിന്റെ കഥയാണ് സി.ഐ.എ (കൊമ്രേഡ് ഇന്‍ അമേരിക്ക) എന്നായിരുന്നു ചിത്രത്തിന്റെ കഥയെ പറ്റി പുറത്തു വന്ന സൂചനകള്‍ എങ്കിലും അത് മാത്രമായിരിക്കില്ല ചിത്രം എന്നാണ് ടീസര്‍ പറയുന്നത്.

കോളേജ് ജീവിതവും പ്രണയവും കലിപ്പുമെല്ലാം അടങ്ങുന്ന ചിത്രമാണെന്നാണ് ടീസറിലെ സൂചന. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ആവേശപൂര്‍വ്വമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന ഷിബിന്‍ ഫ്രാന്‍സിസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികാ മുരളീധരനാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. കാര്‍ത്തിക നായികയായി എത്തുന്ന ആദ്യ ചിത്രമാണിത്. 2014ല്‍ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍നീരദ് ചെയ്യുന്ന സിനിമയാണിത്.

ടീസര്‍ കാണാം:

Advertisement