എഡിറ്റര്‍
എഡിറ്റര്‍
ക്ഷേത്രങ്ങളില്‍ ഇനി കാണിക്കയായി കമ്പ്യൂട്ടറും നല്‍കാം
എഡിറ്റര്‍
Saturday 25th August 2012 8:03am

തിരുവനന്തപുരം: അമ്പലങ്ങളിലേക്കുള്ള കാണിക്കയായി ഇനിമുതല്‍ കമ്പ്യൂട്ടറോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ നല്‍കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Ads By Google

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലുള്ള ക്ഷേത്രങ്ങളാണ് ഇനിമുതല്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നത്. എന്നാല്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി സപ്ലൈ ചെയ്യുന്നത് വന്‍ സാമ്പത്തിക ബാധ്യതയ്ക്കിടയാക്കുമെന്ന് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ വഴിപാട് ബുക്കിങ്ങുകളും മറ്റ് രസീതുകളും കമ്പ്യൂട്ടറൈസ്ഡ്‌ ചെയ്യുന്നതിനും ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി നൈറ്റ്‌വിഷന്‍ ക്യാമറകള്‍ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുവെന്നും ഇതിന് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി, കമ്മീഷണര്‍ തുടങ്ങിയവരെ ഫോണില്‍ ബന്ധപ്പെടണമെന്നും കാണിക്കുന്ന ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സ്ഥാപിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ആധുനീകരണത്തിന് വേണ്ടി പൊതുസ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ച് ‘കമ്പ്യൂട്ടര്‍ സംഭാവന’ ക്ഷണിക്കുന്ന മാതൃക സംസ്ഥാനത്ത് ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നടപ്പിലാക്കുന്നത്.

Advertisement