എഡിറ്റര്‍
എഡിറ്റര്‍
ടെലികോം കമ്പനി വിവാദം സി.എ.ജി അന്വേഷിക്കണം: ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Monday 6th January 2014 11:27am

telecom

ന്യൂദല്‍ഹി: റവന്യൂ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ടെലി കമ്പനികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സി.എ.ജി (കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) അന്വേഷിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

2010 ല്‍ റവന്യൂ രേഖകള്‍ സി.എ.ജി ##ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വകാര്യ കമ്പനികളെ ഓഡിറ്റ് ചെയ്യാന്‍ ദേശീയ ഓഡിറ്റര്‍ക്ക് അധികാരമില്ലെന്ന് കമ്പനികള്‍ കോടതിയില്‍ വാദിക്കുകയായിരുന്നു.

എന്നാല്‍ കമ്പനികളുടെ വാദം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വാദം കേട്ടതിനു ശേഷം ഓഡിറ്റ് തുടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു.

റവന്യൂ സര്‍ക്കാരുമായി ഷെയര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഇത് സി എ ജിയുടെ പരിധിയില്‍ പെടുന്നുണ്ടെന്നായിരുന്നു സി.എ.ജി വാദിച്ചത്.

ഈ മാസം 22ന് വാദം കേള്‍ക്കാനുള്ള വൈദ്യുതി വിതരണ കമ്പനികളുടെ സമാന കേസിലും ഹൈക്കോടതിയുടെ വിധി നിര്‍ണായകമാണ്. വൈദ്യുതി വിതരണ കമ്പനികളുടെ ഓഡിറ്റ് നടത്താന്‍ സി.എ.ജിക്ക് അവകാശമില്ലെന്നാണ് കമ്പനികളുടെ വാദം.

Advertisement