എഡിറ്റര്‍
എഡിറ്റര്‍
ടി.പി. സെന്‍കുമാറിനെതിരെ 153-എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.കെ ഫിറോസ് ഡി.ജി.പിയ്ക്ക് പരാതി നല്‍കി
എഡിറ്റര്‍
Monday 10th July 2017 5:30pm

 

കോഴിക്കോട്: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് പരാതി നല്‍കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് റഫിറോസ് പരാതി നല്‍കിയത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ മാസം എട്ടിന് ‘സമകാലിക മലയാള’ത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിവല്‍ സെന്‍കിുമാര്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിയ്ക്ക് ആധാരം. സെന്‍കുമാറിന്റെ അഭിമുഖം സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്നതാണെന്നും സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും വിദ്വേഷം ജനിപ്പിക്കുന്നതാമെന്നും പി.കെ ഫിറോസ് പരാതിയില്‍ ആരോപിക്കുന്നു.


Also Read: ബംഗാള്‍ കലാപം: വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് പിന്നില്‍ ചിലരുടെ സമ്മര്‍ദ്ദമെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി


‘നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും’ എന്നാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഈ കണക്കുകള്‍ തെറ്റാണെന്നും പരാതിയില്‍ പറയുന്നു. ശതമാനക്കണമക്കുകള്‍ കൂട്ടിയാല്‍ കിട്ടുന്നത് 105 ശതമാനമണെന്നും ശതമാനക്കണക്ക് നൂറില്‍ ആണ് എന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നുമിരിക്കെ വസ്തുതാ ‘മുസ്‌ലിം വിരുദ്ധ ഭീതി’സൃഷ്ടിക്കാന്‍ഡ വേണ്ടി മാത്രമാണെന്നും ഫിറോസ് പരാതിയില്‍ പറയുന്നു.


Don’t Miss: ബ്രിട്ടണില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ച് ലോകത്തിലെ ആദ്യ പുരുഷന്‍


സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വാക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഇടപെട്ടു എന്ന കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ വകുപ്പ് വിശദീകരിക്കുന്നത്. 5 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഫിറോസ് നല്‍കിയ പരാതി:

1

2

Advertisement