തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വ്യാജചിത്രം പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അമല്‍ മനോജാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.

സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിനാണ് പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്ത് തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂത്തുപറമ്പ് സ്വദേശിയാണ് അമല്‍ മനോജ്.


Also Read: കശാപ്പ് നിരോധനം; ‘പ്രതിഷേധം തമിഴ്‌നാട്ടിലും’; ബീഫ് ഫെസ്റ്റുമായി മദ്രാസ്സ് ഐ.ഐ.ടി ക്യാംപസ്


ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്. എന്നാല്‍ സുരേന്ദ്രന്റെ വ്യാജപ്രചരണത്തെ വലിച്ചുകീറിയത് സോഷ്യല്‍ മീഡിയയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിലിട്ട കുറിപ്പിനൊപ്പമാണ് സുരേന്ദ്രന്‍ കഴുത്തറത്തു നിലയിലുളള പശുക്കളുടെ ചിത്രം പോസ്റ്റു ചെയ്തത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.


Don’t Miss: ‘ജനങ്ങള്‍ പറയേണ്ടത് കോടതി പറഞ്ഞു’; വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നത് നിര്‍ത്തണമെന്ന് അര്‍ണബ് ഗോസ്വാമിയോട് ദല്‍ഹി ഹൈക്കോടതി


കേരളത്തിലെ ബീഫ് ഫെസ്റ്റുകള്‍ക്കെതിരെയുള്ള പോസ്റ്റിനൊപ്പം ഇത്തരമൊരു ചിത്രം പോസ്റ്റുചെയ്തുകൊണ്ട് വ്യാജ പ്രചരണം നടത്താനുള്ള സുരേന്ദ്രന്റെ നീക്കമാണ് സോഷ്യല്‍ മീഡിയ പൊളിക്കുന്നത്. സുരേന്ദ്രന്റെ പോസ്റ്റിനൊപ്പമുളളത് കേരളത്തില്‍ നിന്നെടുത്ത ചിത്രമല്ലെന്നും യു.പിയില്‍ 2014ല്‍ സംഭവിച്ച മാടിനെ അറുത്ത ചിത്രമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിനു താഴെ രംഗത്തുവന്നത്. ഇതുസംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക് ഉള്‍പ്പെടെ നല്‍കിയാണ് സുരേന്ദ്രന്റെ നീക്കംസോഷ്യല്‍ മീഡിയ പൊളിക്കുന്നത്.


Also Read: ‘സുരേന്ദ്രാ, വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ല’; വ്യാജചിത്രം പ്രചരിപ്പിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയും അത് പൊളിച്ചടുക്കിയ നവമാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രതയ്ക്ക് സല്യൂട്ടുമായി തോമസ് ഐസക്


വ്യാജ ചിത്രം പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി നേരത്തേ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ കെ സുരേന്ദ്രനെപ്പോലുള്ളവര്‍ക്ക് ആകെ അറിയാവുന്ന അടവ് നുണ പ്രചരണം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് തോമസ് ഐസക് പ്രതികരിച്ചത്.