vs-achuthanandan1

തൃശൂര്‍: സംസ്ഥാനത്ത് ഐ.ടി രംഗത്ത് രണ്ടു വര്‍ഷത്തിനകം രണ്ടു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും കണ്ണൂരില്‍ ഐ.ടി പാര്‍ക്ക് ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്നാരോപിച്ച് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ അക്കരയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ക്കും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയത്.
സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലെ മൂന്നാമത്തെ ഐ.ടി പാര്‍ക്ക് തൃശൂര്‍ കൊരട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു പരാതിയില്‍ ആരോപിച്ചു. എഴുതിത്തയ്യാറാക്കിയ പ്രസംഗമായതിനാല്‍ മനപൂര്‍വ്വാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.