Administrator
Administrator
ദ്വയാര്‍ത്ഥ പ്രയോഗം: വി.എസിനെതിരെ പരാതി
Administrator
Wednesday 6th April 2011 2:19pm

vs achuthanandanമലമ്പുഴ: വി.എസ് അച്യുതാനന്ദനെതിരെ ലതികാ സുഭാഷ്‌  തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. സ്വഭാവഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

വി.എസ് തെറ്റായ അര്‍ത്ഥം വരുന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സ്വഭാവഹത്യ നടത്തിയതായി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തിനിടയിലാണ് വി.എസ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ലതികാ സുഭാഷ് പ്രശസ്തയാണെന്നും എന്തിന്റെ പ്രശസ്തയാണ് എന്നത് അന്വേഷിച്ചാലറിയാം എന്നുമായിരുന്നു വി.എസ് പറഞ്ഞത്.

Advertisement