കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. ഗണേഷിന്റെ പരാമര്‍ശം ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്.

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപ് പുറത്തിറങ്ങിയതിന്റെ തലേദിവസമായിരുന്നു ഗണേഷ്‌കുമാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തിനു പിന്നാലെ ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം ദിലീപിന് പിന്തുണ നല്‍കണമെന്നും ജയിലില്‍ സന്ദര്‍ശിക്കണമെന്നും ഗണേഷ്‌കുമാര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്.


Must Read: ടി.എ, ഡി.എ ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്നെന്ന ആരോപണം: വസ്തുതകള്‍ തുറന്നുകാട്ടി സ്പീക്കര്‍ക്ക് കേരളത്തിലെ എം.പിമാരുടെ കത്ത്


ഈ സംഭവത്തിനുശേഷം നിരവധി പേരാണ് ദിലീപിനെ സന്ദര്‍ശിക്കാനെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയിലിലെ സന്ദര്‍ശക ബാഹുല്യം അന്വേഷണത്തെ ബാദിക്കുന്നുണ്ട്. ഇതില്‍ കോടതി ഉടന്‍ ഇടപെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ആവശ്യപ്പെടുന്നു.

ബിജു പൗലോസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ആലുവ ജയില്‍ സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.


Must Read:‘പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ പോയ്‌ക്കോ’: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച എ.ആര്‍ റഹ്മാനെതിരെ സംഘികളുടെ ആക്രമണം