Administrator
Administrator
കെ.എ റഊഫ് ഭീഷണിപ്പെടുത്തിയെന്ന് പാലാസ്വദേശിയുടെ പരാതി
Administrator
Wednesday 21st September 2011 2:00pm

ka raufകോഴിക്കോട്: വ്യവസായി കെ.എ.റൗഫിനെതിരെ പാലാ സ്വദേശിയുടെ പരാതി. പാല സ്വദേശിയായ കയ്യാലക്കയില്‍ തോമസ് മാത്യുവാണ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ചു റഊഫിനെതിരെ കോഴിക്കോട് വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയത്.

റഊഫിന് സ്ഥലം വാങ്ങുന്നതിനു വേണ്ടി നല്‍കിയ തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് തന്റെ പക്കലുണ്ട്. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റഊഫ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. വ്യവസായിയായ തന്റെ മാനേജരുടെ ഫോണിലേക്ക് വിളിച്ചാണ് റഊഫ് ഭീഷണിപ്പെടുത്തുന്നതെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement