തിരുവനന്തപുരം: കേന്ദ്ര മന്ത്രി ജയറാം രമേശിനെതിരെ മന്ത്രി കെ.സി
ജോസഫിന്റെ പരാതി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് പരാതി നല്‍കിയത്.

കുടുംബശ്രീ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പരാതി. കുടുംബശ്രീ  മാര്‍ക്‌സിസ്റ്റ്‌വത്ക്കരിക്കാന്‍ ജയറാം രമേശ് ശ്രമിക്കുന്നെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ എം.പി മാരുടെ പിന്തുണയോടെയാണ് കെ.സി ജോസഫ് കത്ത് നല്‍കിയത്.

Ads By Google

കുടുംബശ്രീ മാര്‍ക്‌സിസ്റ്റ് വത്ക്കരിച്ച ഉദ്യോഗസ്ഥരെ ജയറാം രമേശ് പിന്തുണയ്ക്കുകയാണ്. ഗ്രാമീണ റോഡ് വികസന പദ്ധതി നടത്തിപ്പിനോടും തൊഴിലുറപ്പ് പദ്ധതി നടപ്പിനോടും വിയോജിപ്പുണ്ടെന്നും കെ.സി ജോസഫ് കത്തില്‍ പറയുന്നു.

കേന്ദ്രമന്ത്രി ജയറാം രമേശിന്റേത് സി.പി.ഐ.എം നയമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് ജയറാം രമേശും പി.ടി തോമസ് എം.പിയും തമ്മില്‍ പാര്‍ലമെന്റില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ ഇടതുപക്ഷക്കാരനാക്കുകയാണെന്നും സമൂഹത്തെ വിഭജിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ജയറാം രമേശ് തുറന്നടിച്ചു.

എന്നാല്‍ ജയറാം രമേശിനെതിരെ നല്‍കിയത് പരാതിയല്ലെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ നിര്‍ദേശമായി സമര്‍പ്പിച്ചതാണെന്നും കെ.സി ജോസഫ് പ്രതികരിച്ചു.