തിരുവനന്തപുരം: മന്ത്രി ആര്യാടന്‍ മുഹമ്മദ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിട്ടു.  ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.പിറവത്ത് അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന ആര്യാടന്റെ പ്രസ്താവനയാണു വിവാദമായത്.

അനൂപിന് ടി.എം ജേക്കബിന്റെ വകുപ്പായ സിവില്‍ സപ്ലൈസ് വകുപ്പ് തന്നെ അനൂപ് കൈകാര്യം ചെയ്യുമെന്നും പതിനൊന്നു പഞ്ചായത്തുകളില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കമെന്നും അതിനാല്‍ തന്നെ യു.ഡി.എഫ് ജയിക്കുമെന്നുമായിരുന്നു ആര്യാടന്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണറാണ് മന്ത്രിമാരെ നിശ്ചയിക്കേണ്ടത്. എന്നാല്‍ അനൂപിനെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.

ഇതു തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ പരാതി നല്‍കുകയായിരുന്നു.ആര്യാടന്റെ പ്രസ്താവനയെ അനൂകലിച്ച് മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും പിന്നീട് രംഗത്തെത്തിയിരുന്നു.

Malayalam news

Kerala news in English