പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി അനന്യയുടെ വിവാഹം വിവാദത്തില്‍. അടുത്തിടെയാണ് തൃശൂര്‍ സ്വദേശിയായ ആജ്ഞനേയനുമായി അനന്യയുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ആജ്ഞനേയന്‍ മറ്റൊരു വിവാഹം നടത്തിയിരുന്നുവെന്നും അതുമറച്ചുവെച്ചുകൊണ്ട് അനന്യയുമായി വിവാഹം നിശ്ചയം നടത്തിയെന്നും കാണിച്ച് പിതാവ്  ഗോപാലകൃഷ്ണന്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത.

2008ല്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുമായി ആഞ്ജനേയന്റെ വിവാഹം കഴിഞ്ഞിരുന്നുവെന്നാണ് പരാതി. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് ദമ്പതിമാര്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയാണെന്ന് പെരുമ്പാവൂര്‍ എസ്‌ഐ ഹണി കെ ദാസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിസ്സിനസ്സുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയനും അനന്യയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ അനന്യയുടെയും ആഞ്ജനേയന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

തന്റേത് പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച കല്യാണം തന്നെയാണിതെന്നും അനന്യ മാധ്യങ്ങളോട് വ്യക്തമാക്കിയിരുന്നു. അഞ്ച് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ മിക്കവാറും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ വിവാഹം ഉണ്ടാകുയുള്ളൂവെന്നും നടി പറഞ്ഞിരുന്നു.

തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ ആഞ്ജനേയന്‍ ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയാണ്. ആഞ്ജനേയനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനന്യയുടെ മാതാപിതാക്കള്‍ ഉന്നയിച്ചിരിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇത് സംബന്ധിച്ച് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ അനന്യയുടെ പിതാവ്പരാതിനല്‍കിയിരുന്നെുവെന്നും എന്നാല്‍ പീന്നീട് മകളുമായി സംസാരിച്ച ശേഷം പരാതിയുമായി മുമ്പോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

Malayalam news

Kerala news in English