എഡിറ്റര്‍
എഡിറ്റര്‍
‘ജസ്റ്റിസ് കര്‍ണനെതിരായ നടപടി അധികാര ദുര്‍വിനിയോഗം’: യു.എന്നില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സെക്യൂരിറ്റി കൗണ്‍സിലിന്റെ പരാതി
എഡിറ്റര്‍
Monday 15th May 2017 10:04am

 


ന്യൂദല്‍ഹി: ജസ്റ്റിസ് കര്‍ണനെതിരായ സുപ്രീം കോടതി നടപടിയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരാതി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കര്‍ണന്റെ കാര്യത്തില്‍ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹ്യൂമണ്‍ റൈറ്റ്‌സ് സെക്യൂരിറ്റി കൗണ്‍സിലാണ് പരാതി നല്‍കിയിരിക്കുന്നത്.

യുനൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷണര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്. ജസ്റ്റിസ് കര്‍ണനു പുറമേ ആത്മഹത്യ ചെയ്ത അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളിനെയും പരാതിയില്‍ ഇരകളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Also Read: ‘ഇത് ഞങ്ങളെ അപമാനിക്കലാണ്’ യോഗി ആദിത്യനാഥ് വീടുസന്ദര്‍ശിച്ചതിനെതിരെ വീരമൃത്യവരിച്ച സൈനികന്റെ കുടുംബം 


ജസ്റ്റിസ് കര്‍ണനെതിരായ നടപടി തെറ്റാണെന്നും അന്യായമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇത്തരമൊരു നടപടിയെടുത്ത ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അടക്കമുള്ള ഏഴ് സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 218,219, 220, 201, 166, 120 (ആ), 34 എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതി ആവശ്യപ്പെടുന്നു.

കോടതിയലക്ഷ്യ നിയമം അനുസരിച്ച്, ആവശ്യമായ നിയമപ്രക്രിയകള്‍ നടത്താതെ ജസ്റ്റിസ് കര്‍ണനെതിരെ നടപടിയെടുത്തതിലും പരാതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ഖേഹാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു.


Don’t Miss: സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമെന്ന് ഷീല; നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി താരം


ഇത്തരം നിയമലംഘനങ്ങള്‍ രാജ്യത്തെ നിയമരാഹിത്യത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിയിട്ടുകൊണ്ടിരിക്കുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ അനിവാര്യമാണെന്നാണ് പരാതിയില്‍ പറയുന്നത്.

അഴിമതിക്കാരാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയ ജഡ്ജിമാരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് അവര്‍ അവകാശ ലംഘനം നടത്തിയെന്നും പരാതിയിലുണ്ട്. 106 പേജുകളാണ് പരാതിക്ക് ഉള്ളത്.


Also Read: ആര്‍.എസ്.എസുകാര്‍ അടിച്ച് തകര്‍ത്ത ആശുപത്രിയും ആംബുലന്‍സും ട്വിറ്ററില്‍ എത്തിയപ്പോള്‍ സി.പി.ഐ.എം ഭീകരത; വ്യാജ പ്രചരണവുമായ് ബി.ജെ.പി നേതാക്കള്‍


 

Advertisement