എഡിറ്റര്‍
എഡിറ്റര്‍
തെഹല്‍ക്കക്കേസ്: തേജ്പാലിന്റെ കുടുംബം പീഡിപ്പിക്കുന്നുവെന്ന് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക
എഡിറ്റര്‍
Thursday 30th January 2014 7:06am

tharun-thejpal

ന്യൂദല്‍ഹി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക രംഗത്ത്.

തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് തേജ്പാലും കൂട്ടരും തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കാണിച്ച് പെണ്‍കുട്ടി ഗോവ പോലീസിന് പരാതി നല്‍കി.

ഇതിനിടെ തേജ്പാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ പോലീസ് ആരോപിച്ചിരുന്നു.

എന്നാല്‍ ഓഫീസര്‍മാര്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കാണിച്ച് തേജ്പാല്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി.

തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലില്‍ വെച്ച് തേജ്പാല്‍ തന്നെ ലൈംഗികമായി അപമാനിച്ചുവെന്നാണ് തെഹല്‍കയിലെ ജൂനിയര്‍ പത്രപ്രവര്‍ത്തക നല്‍കിയ പരാതി.

2013 നവംബര്‍ 30 ന് അറസ്റ്റ് ചെയ്യപ്പെട്ട തേജ്പാല്‍ ഇപ്പോള്‍ വാസ്‌കോയിലെ സദാ സബ് ജയിലിലാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354എ,376, 376(2)കെ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement