എഡിറ്റര്‍
എഡിറ്റര്‍
അളവിലും തൂക്കത്തിലുമുള്ള ക്രമക്കേട് : പരാതി നല്‍കാം
എഡിറ്റര്‍
Saturday 18th August 2012 12:40pm

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടക്കുവാന്‍ സാധ്യതയുള്ള വെട്ടിപ്പുകള്‍ക്കെതിരെ  ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനത്തുടനീളം പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് മിന്നല്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി.

പായ്ക്ക് ചെയ്ത്‌ വില്പന നടത്തുന്ന ഉത്പന്നങ്ങളില്‍ വില്പനവില രേഖപ്പെടുത്താതിരിക്കുക, എം.ആര്‍.പി.യെക്കാള്‍ കൂടുതല്‍ വില ഈടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സ്‌ക്വാര്‍ഡ് പരിശോധിക്കുക.

Ads By Google

പച്ചക്കറി മാര്‍ക്കറ്റുകള്‍, ഓണച്ചന്ത, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മത്സ്യ-ഇറച്ചി മാര്‍ക്കറ്റുകള്‍, പലചരക്ക് സ്ഥാപനങ്ങള്‍, റേഷന്‍ മൊത്ത-ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍, എഫ്.സി.ഐ, സഹകരണ പച്ചക്കറി മാര്‍ക്കറ്റുകള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

ഉപഭോക്താക്കള്‍ ഇത്തരത്തിലുള്ള വെട്ടിപ്പുകള്‍ക്ക് ഇരയായാല്‍ തിരുവനന്തപുരം വികാസ് ഭവനിലുള്ള കണ്‍ട്രോളര്‍ ആഫീസിലെ പരാതി സെല്ലിലോ (ഫോണ്‍ 0471 – 2303821, ഇ-മെയില്‍ clmkerala@gmail.com) ജില്ലാ ആസ്ഥാനങ്ങളിലുള്ള ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറുടെ ആഫീസിലോ രേഖാമൂലമോ, ഫോണ്‍, ഇ-മെയില്‍ മുഖാന്തരമോ പരാതി നല്‍കാവുന്നതാണ്.

എല്ലാ ജില്ലാതല ആഫീസുകളിലും പരാതികള്‍ സ്വികരിക്കാന്‍ ആഗസ്റ്റ് 20 മുതല്‍ 28 വരെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ജ്വല്ലറികളില്‍ നിന്നും വില്പന നടത്തുന്ന കല്ലുപതിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്ലിന്റെ ഒരു ഭാഗം കൂടി സ്വര്‍ണ്ണത്തിന്റെ തൂക്കത്തോടുകൂട്ടിച്ചേര്‍ത്ത് അധികവില വാങ്ങുന്നതിനെതിരെ ഉപഭോക്താക്കള്‍ ജാഗരൂകരായിരിക്കണം, പരാതികള്‍  ലീഗല്‍ മെട്രോളജി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.

പായസക്കിറ്റ് എന്ന പേരില്‍ വിപണിയില്‍ ഉള്ള ഉത്പന്നങ്ങളില്‍ വില്പന വില, കൃത്യമായ തൂക്കം-അളവ്, പായ്ക്ക് ചെയ്ത തീയതി മുതലായ വിവരങ്ങള്‍ ഉണ്ടോ എന്ന് ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.

പരാതികള്‍ അറിയിക്കേണ്ട ഫോണ്‍ നമ്പരുകള്‍ : തിരുവനന്തപുരം – 0471 2435227, കൊല്ലം – 0474 2745631, പത്തനംതിട്ട – 0468 2322853, ആലപ്പുഴ – 0477 2234647, കോട്ടയം – 0481 2582998, ഇടുക്കി – 0486 2222638, എറണാകുളം – 0484 2423180, തൃശ്ശൂര്‍ – 0487 2363612, പാലക്കാട് – 0491 2505268, മലപ്പുറം – 0483 2766157, കോഴിക്കോട് – 0495 2374203, വയനാട് – 0493 6203370, കണ്ണൂര്‍ – 0497 2776560, കാസര്‍ഗോഡ് – 04994 256228.

Advertisement