കൊച്ചി: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ താര സംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് സംഘടനാ ഭാരവാഹികള്‍ക്കും സംഘടനയ്ക്കും പിഴ ചുമത്തിയത്.


Also read ‘നാം ഷബാന കാണ്ടതിന് ശേഷം  എന്നെ കൊല്ലരുത്,പ്ലീസ്’ ; പൃഥ്വിരാജ് ഫാന്‍സിനോട് തപ്‌സിയുടെ അപേക്ഷ 


ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ നാല് ലക്ഷം രൂപയാണ് കേസില്‍ പിഴയൊടുക്കേണ്ടത്. ഫെഫ്കയ്ക്ക് 85594 രൂപയും അമ്മ പ്രസിഡന്റ് ഇന്നസെന്റിന് 51,000 രൂപയും സിബി മലയില്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് യഥാക്രമം 32,000, 66,000 രൂപയുമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ വിധിച്ചത്.

ഇവര്‍ക്ക് പുറമേ ഇടവേള ബാബു കെ. മോഹനന്‍ എന്നിവര്‍ക്കും കമ്മീഷന്‍ പിഴ വിധിച്ചിട്ടുണ്ട്. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട വിനയന്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി.

ഉപഭോക്താക്കളുടെ ഗുണത്തെ മുന്‍ നിര്‍ത്തി അതത് മേഖലകളില്‍ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാരിന്റെ പ്രത്യേക കമ്മീഷനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സി.സി.ഐ). 2003ല്‍ കോംപറ്റീഷന്‍ ആക്ട് പ്രകാരമാണ് ഇത് നിലവില്‍ വന്നത്.