high-courtകൊച്ചി: മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരുമാസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ദുരന്തത്തില്‍ മരിച്ച കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഏറ്റവും കുറഞ്ഞത് 75 ലക്ഷം രൂപ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ഇടക്കാലാശ്വാസമായി നല്‍കുമെന്ന് എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം വിധിയെ എയര്‍ ഇന്ത്യ സ്വാഗതം ചെയ്തു. നഷ്ടപരിഹാരം നല്‍കാനുള്ള നടപടി എത്രയും വേഗത്തില്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.