Administrator
Administrator
മംഗലാപുരം: നഷ്ടപരിഹാരം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ അപ്പീല്‍ നല്‍കി
Administrator
Friday 19th August 2011 1:31pm

high-courtമംഗലാപുരം വിമാനദുരന്തത്തില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപകടത്തില്‍ മരിച്ചവര്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഏറ്റവും കുറഞ്ഞത് 75 ലക്ഷം രൂപ നല്‍കാന്‍ കോടതി എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കോടതി വിധിക്കെതിരേ എയര്‍ ഇന്ത്യയും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

നഷ്ടപരിഹാരം നല്‍കാനുള്ള നടപടി എത്രയും വേഗത്തില്‍ ആരംഭിക്കുമെന്നും അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ഇടക്കാലാശ്വാസമായി നല്‍കുമെന്നും എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. .

Advertisement