ബ്രിട്ടന്‍:  ഗ്വാണ്ടനാമോ തടവറയിലായിരുന്ന പന്ത്രണ്ടോളം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കി ബ്രിട്ടന്‍ കേസ് ഒത്തുതീര്‍പ്പാക്കി. ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍ ഇവരനുഭവിച്ച പീഢനങ്ങള്‍ക്കാണ് പരിഹാരമായാണ് തുക അനുവദിച്ചത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം കോടതിയ്ക്കു പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ദീര്‍ഘനാളത്തെ കോടതി നടപടികള്‍ ഒഴിവാക്കാനാണ് ഗവണ്‍മെന്റ് ഇത്തരമൊരു പരിഹാരത്തിന് തയ്യാറായത്.

ബിഷാര്‍ അല്‍ റാള്‍, ജമില്‍ എല്‍ ബന്ന, റിച്ചാര്‍ഡ് ബെല്‍മര്‍, ഒമര്‍ ദേഗയെസ്, ബിന്യാം മുഹമ്മദ്, മാര്‍ട്ടിന്‍ മുബാഗ എന്നിവരാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
യു.കെയിലെ ഇന്റെലിജന്‍സ് ഏജന്‍സികള്‍ക്കും, മൂന്ന് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഇവരെ രക്ഷിക്കാന്‍ കഴിയുമായിരിന്നിട്ടും അത് ചെയ്തില്ല എന്ന ആരോപണമാണ് നിലനിന്നത്.