Categories
chemmannoor

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം: നോട്ടിനായി ക്യൂ നിന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

pinarayi-ministry

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.  വിദ്യാഭ്യാസ മന്ത്രിക്കാണ് സമിതിയുടെ ചുമതല.ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവേ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സ്വാശ്രയ കോളേജുകളുമായ ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ പ്രധാനമായും ചര്‍ച്ച ചെയ്തത്. പാമ്പാടി നെഹ്റു കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമഗ്രമായി ഇന്നത്തെ മന്ത്രിസഭാ ചര്‍ച്ച ചെയ്തു.


നെഹ്റു കോളേജില്‍ തുടര്‍ന്ന് പോരുന്ന അതിക്രമങ്ങളെ പറ്റി വിദ്യാര്‍ത്ഥികളും മുന്‍വിദ്യാര്‍ത്ഥികളും ഉന്നയിച്ച പരാതിയിന്മേല്‍ പരിശോധന വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പരിശോധിക്കാനായി പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമിതിയാണ് രൂപീകരിക്കുന്നത്. സമിതിയുടെ ഏകോപനവും സമിതിയില്‍ ആരൊക്കെ വേണം എന്നതിനെ കുറിച്ചുമുള്ള തീരുമാനങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ആരോപണം.

Tagged with: