കാസര്‍കോട്: മഞ്ചേശ്വരത്ത് കള്ളനോട്ട് നടന്നുവെന്ന് തെളിയിക്കാനായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പേരുള്ളവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.

തെരഞ്ഞെടുപ്പ് കേസ് വിജയിക്കാനായി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പു സമയത്ത് വിദേശത്താണെന്ന് ആരോപിച്ചവരും പരേതരാണെന്ന് ആരോപിച്ചവരുമാണ് സുരേന്ദ്രനെതിരെ രംഗത്തുവന്നിരിക്കുന്നത്.

സുരേന്ദ്രന്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം കാരണം സമൂഹം തങ്ങളെ സംശയത്തോടെയാണ് നോക്കുന്നതെന്നും ഇതുകാരണം മാനഹാനിയുണ്ടായെന്നും ഇവര്‍ പറയുന്നു.


Must Read: ‘ദേ നിക്കണു മുതലാളി മണവാളന്‍’; ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ താരമായി കേരളത്തിന്റെ മണവാളനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍ 


‘നോട്ടീസ് വന്നതിനെ തുടര്‍ന്ന് ഞങ്ങളെല്ലാം ബുദ്ധിമുട്ടിലായി. ഞങ്ങളെല്ലാം കള്ളന്മാരായി. ഞാനല്ലാതെ എന്റെ വോട്ട് ആരു ചെയ്യാന്‍?’ സുരേന്ദ്രന്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്‍പ്പെട്ട അബ്ദുള്‍ റഷീദ് കുറിച്ചിപള്ളം വിശദീകരിക്കുന്നു.

‘ഗള്‍ഫ് വിട്ടിട്ട് കൊല്ലങ്ങളായി. ഇപ്പം ഞങ്ങളെ പേരില് ഈ കേസു വന്നതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ബുദ്ധിമുട്ടായി. ‘ സമന്‍സ് കൈപ്പറ്റിയ ഇബ്രാഹിംകുഞ്ഞ് പറയുന്നു.

സുരേന്ദ്രന്‍ ‘പരേതനാക്കിയ’ ഹമീദ് കുഞ്ഞും കോടതിക്കു മുമ്പാകെ തന്നെ പരാതി ബോധിപ്പിച്ചിരുന്നു. പ്രായാധിക്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന തന്നെ കോടതിയിലെത്തിച്ചതിലാണ് ഹമീദ് കുഞ്ഞ് പരാതി അറിയിച്ചത്.


Don’t Miss: ‘മച്ചാനെ മച്ചാനാണ് മച്ചാന്‍’; സൗബിന്‍ സാഹിറെ ഡാന്‍സ് പഠിപ്പിക്കാനെത്തിയ നീരവിനെ ഡാന്‍സ് പഠിപ്പിച്ച് സൗബിന്‍; വൈറലായി വീഡിയോ 


അനാവശ്യമായി ബുദ്ധിമുട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ സുരേന്ദ്രന്റെ പേരില്‍ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യുമെന്നും ഹമീദ് കുഞ്ഞിയുടെ ബന്ധുക്കള്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ് എഴുപതുകാരനായ ഹമീദ് കുഞ്ഞി കോടതിയില്‍ ഹാജരായത്.

മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദു റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവിച്ചിരിപ്പില്ലാത്തവരും വിദേശത്തുള്ളവരുമായ ആളുകളുടെ പേരില്‍ എതിര്‍സ്ഥാനാത്ഥി മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിച്ചുവെന്നാണ് സുരേന്ദ്രന്റെ ആരോപണം.