എഡിറ്റര്‍
എഡിറ്റര്‍
ജാതി- സംവരണ പരിഗണന മതംമാറിയാല്‍ നഷ്ടപ്പെടുമെന്ന് മദ്രാസ് ഹൈക്കോടതി
എഡിറ്റര്‍
Tuesday 25th June 2013 6:43pm

madras-high-court

ചെന്നൈ: ജാതി-സാമുദായിക പരിഗണന മതം മാറുന്നതോടെ നഷ്ടപ്പെടുമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വ്യക്തി മതം മാറുന്നതോട് കൂടി മറ്റ് പിന്നാക്കവിഭാഗം (O.B.C) പിന്നാക്ക വിഭാഗം (B.C) പട്ടികജാതി പട്ടിക വര്‍ഗ്ഗ (S. C & S.T) പരിഗണന നഷ്ടപ്പെടുമെന്ന് മദ്രാസ് ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് രാമ സുബ്രഹ്മണ്യമാണ് ഇത്തരമൊരു വിധിന്യായം പുറപ്പെടുവിച്ചത്.
Ads By Google

തമഴ്‌നാട് സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട് തന്നെ പിന്നാക്ക വിഭാഗമായി കണക്കാക്കി വയസ്സില്‍ ഇളവ് അനുവദിക്കണമെന്ന യാസ്മിന്‍ എന്ന വ്യക്തിയുടെ റിട്ട് പെറ്റീഷനിലാണ് ജസ്റ്റിസ് രാമ സുബ്രഹ്മണ്യം വിധി പുറപ്പെടുവിച്ചത്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍പ്പെട്ട യുവതി ഇസ്‌ലാമിലേക്ക് മതം മാറിയശേഷം പിന്നാക്ക സമുദായ പരിഗണന ആവശയപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.

മതം മാറിയതിനാല്‍ സംവരണം ലഭ്യമല്ലാത്ത മറ്റ് വിഭാഗക്കാരിയായി മാത്രമേ യാസ്മിനെ പരിഗണിക്കാനാവുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തനിക്ക് ഇസ്‌ലാമിനവകാശപ്പെട്ട പിന്നാക്ക സമുദായ പദവി അനുവദിക്കണമെന്നും പിന്നാക്കസമുദായക്കാര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധിയായ 35 വയസ്സ് തനിക്കും ബാധകമാക്കണമെന്നും യാസ്മിന്‍ വാദിച്ചു. ഈ വാദം ബന്ധപ്പെട്ട അധികൃതര്‍ തള്ളിക്കളഞ്ഞതിനെതിരെയാണ് യാസ്മിന്‍ കോടതിയിലെത്തിയത്.

ഒരു മനുഷ്യനും യാതൊരു ജാതിയിലേക്കും മാറുന്നതിന് പരിവര്‍ത്തനത്തിലൂടെ പറ്റില്ലെന്നും, അത് ജന്മനാ ലഭിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ മതം മാറുന്നതോട് കൂടി ജാതിയും ില്ലാതാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

”മതം മാറിയ ശേഷം ഒരു വ്യക്തിക്ക് പിന്നാക്ക സമുദായ പരിഗണന തേടാനാവില്ല. മതം മാറുന്നതിലൂടെയല്ല ജനനത്തിലൂടെയാണ് ഒരാളുടെ പിന്നാക്കാവസ്ഥ നിര്‍ണയിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ പിന്നാക്ക സമുദായ പരിഗണന എന്നത് ഒരു വ്യക്തിയുടെ ഇച്ഛയെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് നിലവില്‍ പിന്നാക്ക പരിഗണനയുള്ള ഒരു സമുദായത്തിലേക്ക് മതം മാറുന്നവര്‍ക്ക് ആ പരിഗണന നല്‍കാനാവില്ല-” എന്ന് കോടതി നിരീക്ഷിച്ചു.

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പഴയ വിധിന്യായത്തെ മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് രാമസുബ്രഹ്മണ്യം ഇത്തരമൊരു വിധിന്യായം പുറപ്പെടുവിച്ചത്. ജാതി അംഗീകരിക്കാത്ത മതവിഭാഗമായ ഇസ്ലാമിലേക്കോ കൃസ്ത്യന്‍ സമുദായത്തിലേക്കോ മാറിയ ശേഷം പഴിയ പരിഗണന നല്‍കാനാവില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.

യാസ്മിന്റെ പരാതി തള്ളിക്കളഞ്ഞ കോടതി യാസ്മിന്‍ പിന്നാക്ക സമുദായത്തില്‍പ്പെടുന്നില്ലെന്ന അധികൃതരുടെ നിരീക്ഷണം ശരിവെച്ചു.

Advertisement