എഡിറ്റര്‍
എഡിറ്റര്‍
കമ്മ്യൂണിസം ലോകത്തിന്റെ പ്രകാശമാണ്
എഡിറ്റര്‍
Saturday 24th November 2012 4:01pm

സുരേഷ് ഗോപിയെ വെച്ച് ആദ്യമായി പടം ചെയ്യാന്‍ തുടങ്ങിയതും കടത്തിലായിരുന്നു.പിന്നീട് സലീംകുമാറിനെ വെച്ച് ചെയ്തതും കടത്തിലായിരുന്നു. ഇപ്പോഴും കടം തന്നെയാണ് ബാക്കി. എന്നാലും എനിക്ക് സങ്കടമില്ല. കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നാലും എനിക്ക് കുറ്റബോധമുണ്ടാവില്ല


ഫേസ് ടു ഫേസ് /ദേവപ്രസാദ് കമ്മ്യൂണിസത്തെക്കുറിച്ചുള്ള ലോകത്തിന്റെ മുവുവന്‍ പ്രതീക്ഷകളും നഷ്ടപ്പെട്ട് ആളുകള്‍ മറ്റൊരു വഴി തേടുന്ന ഈ കാലത്ത് തന്റെ ലൈറ്റ് എന്ന ചിത്രത്തിലൂടെ കമ്മ്യൂണിസത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ചും അത് ലോകത്തിന് നല്‍കുന്ന പ്രകാശത്തെക്കുറിച്ചും സംസാരിക്കുകയാണ് ദേവപ്രസാദ് എന്ന സംവിധായകന്‍.

ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുന്ന ഒരു നല്ല കാലത്തെക്കുറിച്ചുള്ള ഒരു സാധാരണക്കാരന്റെ സ്വപ്‌നങ്ങളാണ് ലൈറ്റ്. കമ്മ്യൂണിസം സ്‌നേഹമാണ്, അത് പ്രണയമാണ് എന്നാവര്‍ത്തിച്ച് പറയുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ…

അടിയ്ക്കടിയുണ്ടായ പരാജയത്തിനൊടുവിലും ഈ കഥ ലോകത്തോട് പറയണം എന്ന സംവിധായകന്റെ നിശ്ചയദാര്‍ഢ്യം കൂടിയാണ് ലൈറ്റ്…..ദേവപ്രസാദുമായി ഡൂള്‍ന്യൂസ് പ്രതിനിധി വിന്നി സംസാരിക്കുന്നു.

Ads By Google

ലൈറ്റ് എന്ന ചിത്രം പ്രേക്ഷകരോട് പറയാന്‍ ഉദ്ദേശിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കഥയാണ്. എന്താണ് കഥയെക്കുറിച്ച് പറായാനുള്ളത്?

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. ഞാന്‍ പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുകാരനല്ല, ആവാന്‍ ശ്രമിക്കുകയാണ്. പൂര്‍ണ്ണമായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ലോകത്തില്ലെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. അങ്ങനെയൊരാള്‍ ദൈവമായിരിക്കും.

കമ്മ്യൂണിസം സ്‌നേഹമാണ്. എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്നത് അത്തരം ഒരു സ്‌നേഹം വര്‍ക്കൗട്ട് ചെയ്യുന്നതുകൊണ്ടാണ്. നമുക്ക് സിനിമയിലേക്ക് വരാം.

ഈ ചിത്രം എന്റെ കുട്ടിക്കാലത്തെ കാഴ്ചകളാണ്. വളരെയധികം പ്രയാസപ്പെട്ടാണ് ഞാനീ സിനിമ ചെയ്തത്. അഞ്ച് വര്‍ഷമെടുത്തു ഇതിന്റെ ഒരു ഗവേഷണത്തിന് തന്നെ. തിരക്കഥയെഴുതാന്‍ നാല് ദിവസമെടുത്തു. ഷൂട്ടിങിന് പത്ത് ദിവസം.

ഞാന്‍ തന്നെ അഭിനയിച്ചതുകൊണ്ട് നിരവധി പ്രശ്‌നങ്ങള്‍ ചിത്രത്തിലുണ്ട്. ഞാന്‍ സംവിധായകന്‍ മാത്രമായിരുന്നെങ്കില്‍ ചിത്രം കൂറേക്കൂടി നന്നാക്കാമായിരുന്നു

പത്ത് വര്‍ഷം മുമ്പാണ് ആദ്യമായി ചിത്രത്തിന്റെ ഷൂട്ടിങ്  തുടങ്ങിയത്. അന്ന് സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ചിത്രം മുടങ്ങിപ്പോയി.

തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സലീം കുമാറിനെ വെച്ച് ചെയ്തു. ഷൂട്ടിങിനിടയില്‍ അദ്ദേഹത്തിന് മഞ്ഞപ്പിത്തം വന്ന് പ്രോജക്ട് പിന്നേം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

വീണ്ടും ഞാന്‍ തന്നെ നായകനായി ഈ സിനിമ തുടങ്ങി. എന്തുകൊണ്ടെന്നാല്‍ ഈ ചിത്രം ഇക്കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. എനിക്ക് മറ്റ് ഓഫറുകളൊക്കെ വന്നിട്ടും ഞാന്‍ സിനിമ ഉപേക്ഷിച്ചില്ല.

താങ്കള്‍ തന്നെയാണ് ഈ സിനിമയിലെ നായകന്‍. അത് എത്രത്തോളം സിനിമയെ സഹായിച്ചു?

ഞാന്‍ തന്നെ അഭിനയിച്ചതുകൊണ്ട് നിരവധി പ്രശ്‌നങ്ങള്‍ ചിത്രത്തിലുണ്ട്. ഞാന്‍ സംവിധായകന്‍ മാത്രമായിരുന്നെങ്കില്‍ ചിത്രം കൂറേക്കൂടി നന്നാക്കാമായിരുന്നു.

ഇത് എല്ലാം ഞാന്‍ തന്നെ ചെയ്തതുകൊണ്ടുള്ള എല്ലാ കുഴപ്പങ്ങളും ചിത്രത്തിനുണ്ട്. ചിത്രം നിര്‍മ്മിച്ചതും ഞാന്‍ തന്നെയായിരുന്നു. പണം കണ്ടെത്തേണ്ട ചുമതല കൂടി എനിക്കുണ്ടായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു

Advertisement