തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലം മരിച്ചവരില്‍ കൂടുതലും കരള്‍ രോഗമുളളവരെന്ന് ആരോഗ്യമന്ത്രി. കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്ന സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘത്തെ ഉദ്ധരിച്ചാണ് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശം ഇങ്ങിനെ പറഞ്ഞത്. എലിപ്പനിയും പകര്‍ച്ചപ്പനിയും ബാധിച്ച രോഗികളുടെ കേസ് ഷീറ്റുകള്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചപ്പനി മൂലം മരിച്ചവരുടെ രക്ത സാമ്പിളുകള്‍ ദല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) ലാബിലേക്ക് പരിശോധനയ്ക്ക് അയക്കണം. തിരുവനന്തപുരത്ത് എന്‍.സി.ഡി.സിയുടെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കാന്‍ ഉടന്‍ സ്ഥലം നല്‍കുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു.

കേരളത്തില്‍ പകര്‍ച്ചപ്പനി മൂലം ഇത്തവണ 175 പേരിലധികം മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.