തിരുവനന്തപ്പുരം: എലിപ്പനി മൂലം മരിച്ചവരില്‍ ഏറെയും മദ്യപാനികളെന്ന പ്രസ്താവനയില്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് മാപ്പു പറഞ്ഞു. പ്രസ്താവനയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായപ്പോഴാണ് മന്ത്രി മാപ്പു പറഞ്ഞത്. പ്രസ്താവനയില്‍ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നതായി മുഖ്യമന്ത്രിയും നിയമസഭയില്‍ അറിയിച്ചു.

ചോദ്യോത്തരവേളയുടെ അവസാന മിനുട്ടിലാണ് വിവാദ പ്രസ്തവാനയെച്ചൊല്ലി ബഹളം നടന്നത്. പ്രസ്താവനയെച്ചൊല്ലി പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയപ്പോള്‍ ആരോഗ്യ മന്ത്രി മാപ്പു പറഞ്ഞു. അതില്‍ തൃപ്തരാവാതിരുന്ന പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ആരോഗ്യ മന്ത്രിയുടെ മാപ്പു പറയലില്‍ തൃപ്തരല്ലെങ്കില്‍ സര്‍ക്കാറിന് വേണ്ടി ഞാന്‍ മാപ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് പ്രതിപക്ഷം ശാന്തരായത്.

കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്ന സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘത്തെ ഉദ്ധരിച്ചാണ് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശം ഇങ്ങിനെ പറഞ്ഞിരുന്നത്.

എലിപ്പനി മൂലം മരിച്ചവരില്‍ കൂടുതലും കരള്‍ രോഗമുളളവരെന്ന് ആരോഗ്യമന്ത്രി