എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശിലെ കലാപങ്ങള്‍ ആസൂത്രിതമെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Saturday 9th August 2014 2:37pm

rahulsad

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമീപകാലത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തവയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പാവപ്പെട്ടവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. രാഷ്ട്രീയലാഭത്തിന് വേണ്ടി ഭിന്നതയുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ഗാന്ധി ആശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പത്താഴ്ച മുമ്പ് 605 വര്‍ഗീയ കലാപങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

നവംബര്‍ മധ്യത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 12 നിയമസഭാ മണ്ഡലങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മൂന്നില്‍ രണ്ടും ഉണ്ടായിരിക്കുന്നത്.ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന മെയ് 16 ന് ശേഷം നടന്ന കലാപങ്ങളില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ യു.പിയില്‍ നിന്നായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ചെറുതും വലുതുമായി 24 കലാപങ്ങളാണ് യു പിയില്‍ നടന്നത്. ഇതില്‍ നഷ്ടപ്പെട്ട ജീവനുകള്‍ എട്ട്. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി മുതല്‍ ആഘോഷങ്ങള്‍ക്കിടയിലെ പടക്കം പൊട്ടിക്കല്‍ വരെ കലാപങ്ങള്‍ക്ക് വഴിതെളിച്ചു. ക്ഷേത്രത്തിലെ ലൗഡ് സ്പീക്കര്‍ പോലീസ് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പോലീസുമായി ഏറ്റുമുട്ടി. മൊറാദാബാദില്‍ ജൂലൈ ആറിനുണ്ടായ ഈ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.  എന്നാല്‍ കലാപങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം.

Advertisement