‘ മറ്റുള്ളവരെ’ക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളാണ് വര്‍ഗീയ കലാപങ്ങള്‍ക്കുള്ള അടിസ്ഥാനം. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന ‘സാമൂഹ്യ പൊതുബോധം’. ‘ അവര്‍ നുഴഞ്ഞുകയറ്റക്കാരാണ്, പാക്കിസ്ഥാനോട് അധിക കൂറുള്ളവരാണ്, ബീഫ് കഴിക്കുന്നവരാണ്, അവര്‍ ബലംപ്രയോഗിച്ചോ വശീകരിച്ചോ നമ്മളെ മതംമാറ്റും’ തുടങ്ങിയവ ന്യൂനപക്ഷങ്ങളെക്കുറിച്ച് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളില്‍ ചിലതാണ്.

Subscribe Us:


എസ്സേയ്‌സ്‌/രാം പുനിയാനി

മൊഴിമാറ്റം/ ജിന്‍സി ബാലകൃഷ്ണന്‍


വര്‍ഗീയ ലഹളയെന്ന കാലുഷ്യത്തിനുമേല്‍ നമ്മുടെ ശ്രദ്ധ ഒരിക്കല്‍ കൂടി കൊണ്ടുപോയിരിക്കുകയാണ് ആസാമിലുണ്ടായ അക്രമസംഭവങ്ങള്‍. അടുത്തിടെ യു.പിയുടെ ഭാഗങ്ങളിലും (കോസി കാലന്‍, ബാരൈല്ലി, പ്രടാപഗ്രഹ്) രാജസ്ഥാനിലെ ഗോപാല്‍ഗാര്‍ഗിലും ഇത്തരം അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് ഈ അക്രമസംഭവങ്ങളെല്ലാം ആളിക്കത്താന്‍ കാരണമായതെന്ന സത്യം നമുക്ക് തിരിച്ചറിയാനാവും. ആരെങ്കിലും ഒരു ചെറിയ തീപ്പൊരിയുയര്‍ത്തിയാല്‍ അത് വന്‍ കലാപമായി ആളിക്കത്താനുള്ള കാരണവും ഇതാണ്.

Ads By Google

2012 ജൂലൈയിലുണ്ടായ അക്രമസംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണ്. ഇത് കാരണം നിഷ്‌കളങ്കര്‍ മരിച്ചുവീഴുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത്.

ഇത്തരം വര്‍ഗീയ കലാപങ്ങള്‍ പലകാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. ‘ മറ്റുള്ളവരെ’ക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളാണ് വര്‍ഗീയ കലാപങ്ങള്‍ക്കുള്ള അടിസ്ഥാനം. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന ‘സാമൂഹ്യ പൊതുബോധം’. ‘ അവര്‍ നുഴഞ്ഞുകയറ്റക്കാരാണ്, പാക്കിസ്ഥാനോട് അധിക കൂറുള്ളവരാണ്, ബീഫ് കഴിക്കുന്നവരാണ്, അവര്‍ ബലംപ്രയോഗിച്ചോ വശീകരിച്ചോ നമ്മളെ മതംമാറ്റും’ തുടങ്ങിയവ ന്യൂനപക്ഷങ്ങളെക്കുറിച്ച് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളില്‍ ചിലതാണ്. മാത്രമല്ല സമൂഹത്തിലെ വലിയൊരു വിഭാഗം ഇത് സത്യമാണെന്ന് വിശ്വസിക്കുന്നു.

രാം പുനിയാനി:
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. മുംബൈ ഐ.ഐ.ടിയിലെ ബയോകെമിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന രാം പുനിയാനി 2004ല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയം മുഴുകുന്നതിനായി വോളന്ററി റിട്ടയര്‍മെന്റ്‌ എടുത്തു. ഇന്ത്യന്‍ മതേതരത്വത്തിനായുള്ള പോരാട്ടത്തില്‍ നിറ സാനിദ്ധ്യമാണ് രാം പുനിയാനി.
രാജ്യത്തുടനീളം സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സെമിനാറുകളും ലക്ചര്‍ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

പല മാര്‍ഗങ്ങളിലൂടെ അര്‍ധസത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കാഴ്ചപ്പാടുകള്‍ സാമൂഹ്യബോധത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം സമീപനങ്ങള്‍ അമേരിക്കന്‍ ജനതയില്‍ പ്രതിഫിക്കപ്പെട്ടപ്പോള്‍ അതേക്കുറിച്ച് നോം ചോംസ്‌കി പറഞ്ഞത്, ജനതയ്ക്കിടയില്‍ ‘പൊതു സമ്മതി നിര്‍മിച്ചുകൊണ്ടാണ്’ (manufacturing the consent) ഇവ ജനകീയമാകുന്നതെന്നാണ്.

യു.എസ് സാമൂഹ്യബോധം മാധ്യമങ്ങളിലൂടെ മാത്രമല്ല വ്യാപിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുന്‍നിര മതശക്തികള്‍ സാമൂഹ്യബോധം വ്യാപിപ്പിക്കുന്നത് സ്വന്തം വാക്കിലൂടെയും മാധ്യമങ്ങളിലൂടെയും സ്‌കൂള്‍ പുസ്തകങ്ങളിലൂടെയുമാണ്. ‘മറ്റുള്ളവരെ’ കുറിച്ചുള്ള ഈ നെഗറ്റീവ് കാഴ്ചപ്പാടുകള്‍ മറ്റ് സമുദായങ്ങളോട് ഒരു തരത്തിലുള്ള വിദ്വേഷം വളര്‍ത്തും. മറ്റ് സമുദായങ്ങളോടുള്ള വിദ്വേഷം എപ്പോള്‍ വേണമെങ്കിലും ആളിക്കത്താവുന്ന തരത്തിലുള്ള ഒന്നാണ്. ചെറിയൊരു സംഭവമുണ്ടാകുമ്പോഴോ, രാഷ്ട്രീയ അടിത്തറ ശക്തമാക്കാനായി മതസാമുദായി ശക്തികളെ ധ്രുവീകരിക്കുകയെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട നടപ്പിലാക്കപ്പെടുമ്പോഴോ ചെയ്യുമ്പോള്‍ ഇത് ആളിക്കത്തും.

സങ്കീര്‍ണമായ മെക്കാനിസത്തിലൂടെയാണ് ഇന്ത്യയിലെ കലാപങ്ങളുടെ ഘടന നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ അടിത്തറ ‘ മറ്റുള്ളവരോടുള്ള എതിര്‍പ്പ്’ ആണ്. ഇതിന് പിന്നാലെ വര്‍ഗീയ ശക്തികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ അക്രമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു.

സങ്കീര്‍ണമായ മെക്കാനിസത്തിലൂടെയാണ് ഇന്ത്യയിലെ കലാപങ്ങളുടെ ഘടന നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ അടിത്തറ ‘ മറ്റുള്ളവരോടുള്ള എതിര്‍പ്പ്’ ആണ്. ഇതിന് പിന്നാലെ വര്‍ഗീയ ശക്തികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ അക്രമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. അതേസമയം, കലാപക്കാരെ നേരിട്ട് സഹായിക്കുന്ന സമീപനങ്ങള്‍ രാജ്യം സ്വീകരിക്കുന്നു. അക്രമങ്ങള്‍ക്ക് ശേഷം ഇരകള്‍ക്ക് യാതൊരു നീതിയും ലഭിക്കില്ല. വര്‍ഗീയ കലാപത്തിന്റെ മറ്റൊരു ദുരന്തം വര്‍ഗീയ ധ്രുവീകരണവും ന്യൂനപക്ഷകളുടെ പുറന്തള്ളപ്പെടലുമാണ്. ഇതൊക്കെയാണ് കാലാകാലങ്ങളായി ഇന്ത്യയില്‍ നടക്കുന്നത്. ഈ നിരീക്ഷണങ്ങള്‍ വീണ്ടും വീണ്ടും വരുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ശരിവെക്കുന്നു.

വര്‍ഗീയ കലാപ നിയന്ത്രണ ബില്ലിന്റെ സഞ്ചാരപഥം ഇനി എങ്ങനെയായിരിക്കും?

ഇതിന്റെ പശ്ചാത്തലത്തിലാണ് 2004ല്‍ യു.പി.എ അധികാരത്തില്‍ വരുന്നത്. നമ്മുടെ രാജ്യത്തെ സമാധാനം നശിപ്പിക്കുന്ന ഈ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനായി വര്‍ഗീയ സംഘര്‍ഷ നിരോധന നിയമം നടപ്പിലാക്കുമെന്നായിരുന്നു യു.പി.എയുടെ വാഗ്ദാനങ്ങളില്‍ ഒന്ന്.  അക്രമണങ്ങള്‍ നടത്തുന്നവരുടെ പങ്ക്  ചുരുക്കുന്നതിനായിരുന്നു അതില്‍ പ്രധാന ശ്രദ്ധ. അക്രമണങ്ങളിലേയ്ക്കിനീങ്ങുന്ന വിധമുള്ള കളികള്‍ നടത്തുന്ന കളിക്കാര്‍ ആരൊക്കെയാണെന്ന് നോക്കൂ,  വര്‍ഗീയ സംഘടനകള്‍, അവരുടെ വിദ്വേഷജനകമായ പ്രഭാഷണങ്ങള്‍, രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും ഇടപെടലുകളോ നിഷ്‌ക്രിയത്വമോ ഒക്കെയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ഇരകളാക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക്, അവരുടെ മതം എതായാലും, സുരക്ഷ ഉറപ്പുവരുത്തുകയുമായിരുന്നു ഈ ബില്ലിന്റെ ലക്ഷ്യം. അതായത് ഇരകള്‍ക്ക് നീതി നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക. ചാരിറ്റിയായിട്ടല്ല മറിച്ച് കടമയായിട്ടാവണം.

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇത് സംബന്ധിച്ച ബില്‍ കൊണ്ടുവന്നു. പക്ഷെ രോഗത്തെക്കാള്‍ മോശമായ പരിഹാരം എന്ന രീതിയിലുള്ളതായിരുന്നു അത്. നിയമനടപടികളില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നുമൊക്കെ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിനെ കുറേക്കൂടി ശക്തിപ്പെടുത്തുന്നതായിരുന്നു നിര്‍ദ്ദിഷ്ട ബില്‍. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ബില്‍ അവിടം കൊണ്ടവസാനിപ്പിച്ചു.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഈ ബില്ലിന്റെ കരട് തയ്യാറാക്കുകയെന്ന ജോലി സര്‍ക്കാര്‍ നാഷണല്‍ അഡൈ്വസറി കമ്മറ്റിയെ ഏല്‍പ്പിച്ചു. അക്രമബാധിത പ്രദേശങ്ങളിലുള്ള സാമൂഹ്യപ്രവര്‍ത്തകരുമായും ഇരകളുടെ സംഘടനാ പ്രതിനിധികളുമായും ആലോചിച്ചാണ് വര്‍ഗീയ കലാപം സംബന്ധിച്ച ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി എന്‍.എ.സി ഗ്രൂപ്പിനെ നിയമിച്ചത്. അവര്‍ പ്രിവന്‍ഷന്‍ ഓഫ് കമ്മ്യൂണല്‍ ആന്റ് ടാര്‍ഗറ്റഡ് വയലന്‍സ് ബില്‍ 2011 തയ്യാറാക്കി.

അക്രമബാധിത പ്രദേശങ്ങളെ അസ്വസ്ഥ പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ നേരത്തെ എന്‍.എ.സി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമര്‍ശനത്തെ തുടര്‍ന്ന് ഈ ഭാഗം ബില്ലില്‍ നിന്ന് ഒഴിവാക്കി. ടാര്‍ഗറ്റഡ് ഗ്രൂപ്പുകളായി ബില്‍ ന്യൂനപക്ഷങ്ങളെ കണ്ടു. അക്രമങ്ങള്‍ തടയാനും നിയന്ത്രിക്കാനുമായി ബില്ലിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിക്കാനായി ഒരു ദേശീയ അതോറിറ്റി വേണമെന്നും എന്‍.എ.സി ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നീതി കിട്ടുന്നുണ്ടോ അവരെ പുരനധിവസിപ്പിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ഉത്തരവാദിത്തവും ഈ അതോറിറ്റിയ്ക്കാവും.

സ്ത്രീകളുടെയും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ചട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അക്രമസംഭവങ്ങള്‍ക്ക് ശേഷം ഇരകളെയും സാക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളുണ്ടായിരിക്കണം. അക്രമങ്ങളുണ്ടായ അടുത്ത ദിനങ്ങളില്‍ തന്നെ ഇരകളെ പുനരധിവസിപ്പിക്കാനും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള പദ്ധതികളുണ്ടാവണം.

എന്‍.എ.സി സമര്‍പ്പിച്ച ബില്ലിന്റെ കരടിനെതിരെ ബി.ജെ.പിയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു. ന്യൂനപക്ഷങ്ങളെ സഹായിക്കുന്ന ഏകപക്ഷീയമായ ബില്ലാണിതെന്നാരോപിച്ച് മറ്റ് പാര്‍ട്ടികളും ഇതിനെ വിമര്‍ശിച്ചു. കൂടാതെ നിര്‍ദ്ദിഷ്ട നാഷണല്‍ അതോറിറ്റി രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് എതിരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാത്രവുമല്ല തയ്യാറെടുപ്പിനെ പറ്റിയുള്ള പ്രൊവിഷനുകളും ശക്തമായ വിമര്‍ശന വിധേയമായി. പിന്നീട് ദേശീയ ഏകീകരണ കൗണ്‍സിലിന്റെ അജണ്ഡയായി നിശ്ചയിച്ച് രണ്ടാം യു.പി.എ സര്‍ക്കാര്‍ ഈ ബില്ലിനോടുള്ള പ്രതികരണം അറിയാന്‍ ശ്രമിച്ചു. അപ്പോഴും മിക്ക രാഷ്ട്രീയപാര്‍ട്ടികളും ഇതിനെ എതിര്‍ത്തു. എന്‍.ഐ.സി അംഗങ്ങളില്‍ തന്നെ സാമൂഹ്യ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ മാത്രമാണ് ഇതിന് വേണ്ടി സംസാരിച്ചത്. അങ്ങനെ കരട് ബില്‍ ഏകദേശം നിഷ്‌ക്രിയത്വത്തിലേയ്ക്ക് തള്ളി വിടപ്പെട്ടു.

വര്‍ഗീയ കലാപ നിയന്ത്രണ ബില്ലിന്റെ സഞ്ചാരപഥം ഇനി എങ്ങനെയായിരിക്കും? ആസാം, യു.പി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ കൂടുതല്‍ കലാപങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു, കൂടുതല്‍ സ്ഥലങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കലാപമുണ്ടാക്കുകയെന്ന മെക്കാനിസം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ പണ്ടെത്തെപ്പോലെ തന്നെ അതിനെ നോക്കി കാണുന്നു. പോലീസും ഉദ്യോഗസ്ഥവൃന്ദങ്ങളും പഴയതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു. പിന്നെ എങ്ങനെയാണ് ഇതില്‍ നിന്നും പുറത്തുകടക്കുക?

രാഷ്ട്രീയ നേതാക്കള്‍ക്ക് അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അധികൃതരുടെ ഉത്തരവാദിത്തം നിയമനിര്‍മാണത്തിന്റെ കാമ്പായിരിക്കണം. വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒരുമിച്ച്കൂടുകയും വര്‍ഗീയ കലാപങ്ങളുടെ ആഴത്തിലുള്ളതും അടിസ്ഥാനപരവുമായ കാരണങ്ങളെ അഭിസംബോധന ചെയ്യത്തക്ക വിധമുള്ള യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു നിയമം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. കലാങ്ങള്‍ക്കെതിരെ അധികാരം കടന്നുവരണമെന്നും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി അധികാരികള്‍ അവരുടെ കടമകളില്‍ നിന്നും ഒഴിയരുതെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ചട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അക്രമസംഭവങ്ങള്‍ക്ക് ശേഷം ഇരകളെയും സാക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങളുണ്ടായിരിക്കണം. അക്രമങ്ങളുണ്ടായ അടുത്ത ദിനങ്ങളില്‍ തന്നെ ഇരകളെ പുനരധിവസിപ്പിക്കാനും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള പദ്ധതികളുണ്ടാവണം. വിദ്വേഷം നിറഞ്ഞ പ്രഭാഷണങ്ങളില്‍ നിന്നും ഊഹാപോഹങ്ങളില്‍ നിന്നുമാണ് അക്രമങ്ങള്‍ ആളിക്കത്തുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. അതിനാല്‍ ഇത്തരം പ്രഭാഷണങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കാനുള്ള നിയമം വേണം.

അതിനാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാനുള്ള നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുതുക്കി രണ്ടാം യു.പി.എ സര്‍ക്കാര്‍ അതിന്റെ ആത്മാര്‍ത്ഥ കാണിക്കേണ്ട സമയമിതാണ്. പ്രാധമിക നടപടികള്‍ക്കുശേഷം ഈ ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയില്‍ കൊണ്ടുവരികയും അതിനെ പരിഷ്‌കരിച്ച് ഡ്രാഫ്റ്റ് തയ്യാറാക്കി അത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്യുക. ഇത് വലിയൊരു ഉത്തരവാദിത്തമാണ്. അക്രമം തടയാനും നിയന്ത്രിക്കാനും ഇരകള്‍ക്ക് നീതി നല്‍കാനുമായുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കേണ്ട സമയമിതാണ്….

രാം പുനിയാനിയുടെ ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക് ചെയ്യൂ..