എഡിറ്റര്‍
എഡിറ്റര്‍
സാമുദായിക ഐക്യമെന്നത് വണ്‍വേ ട്രാഫിക് അല്ല: വെള്ളാപ്പള്ളി നടേശന്‍
എഡിറ്റര്‍
Wednesday 29th January 2014 4:00pm

vellappalli-nadeshan

കൊല്ലം: സാമുദായിക ഐക്യമെന്നത് വണ്‍വേ ട്രാഫിക് അല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഒരു കൂട്ടം തമ്പ്രാന്മാര്‍ ഒരു കൂട്ടം അടിയാളന്മാര്‍ എന്ന നിലപാട് ശരിയല്ലെന്നും ഭരണസ്വാധീനം കൊണ്ട് എന്തുമാവാമെന്ന് കരുതുന്നവര്‍ തങ്ങള്‍ വിഡ്ഢികളാണെന്ന് ധരിക്കരുതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള എന്‍.എസ്.എസിന്റെ അജണ്ടയ്ക്ക് തന്നെ കരുവാക്കിയെന്ന് വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നു.

എന്നാല്‍ ഏതു വിഷയത്തിലും തീരുമാനമെടുക്കാനുള്ള ആര്‍ജവം എന്‍.എസ്.എസിനുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇതിനു മറുപടിയായി പറഞ്ഞിരുന്നു.

എന്‍.എസ്. എസ് ഭരണസ്വാധീനം ഉപയോഗിച്ച് ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടുന്നുവെന്ന് മുമ്പും എസ്.എന്‍.ഡി.പി യോഗം അഭിപ്രായപ്പെട്ടിരുന്നു.

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തോടെ ഇത്തരം പ്രസ്താവനകളുമായി എസ്.എന്‍.ഡി.പി പ്രതിഷേധവുമായി പരസ്യമായി രംഗത്തു വരികയാണ്.

Advertisement