ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഹിന്ദുക്കളും മുസ്‌ലീംങ്ങളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ബഹ്‌റായ്ച്ചിലെ വാസീഗഞ്ജിലാണ് സംഘര്‍ഷമുണ്ടായത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നുള്ള കലഹമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.പരിക്കേറ്റ ഒരാള്‍ പോലീസുകാരനാണ്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഘര്‍ഷസ്ഥലം പോലീസ് സേനയുടെ നിയന്ത്രണത്തിലാണ്.