ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത ഗെയിംസുമായി ബന്ധപ്പെട്ട് അനധികൃതമായ പണമിടപാടു നടന്നെന്ന ആരോപണത്തില്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഗെയിംസിനായി തയ്യാറാക്കുന്ന സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട പണമിടപാടില്‍ അഴിമതി നടന്നുവെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ കല്‍മാഡി നിഷേധിച്ചു. വിവിധ വകുപ്പുകളെയാണ് സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ചുമതല ഏല്‍പ്പിച്ചതെന്നും തങ്ങള്‍ ഇവ ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കല്‍മാഡി വ്യക്തമാക്കി. ഗെയിംസിന് വെറും രണ്ടുമാസം മാത്രം ബാക്കിനില്‍ക്കേ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ആരോപണങ്ങള്‍ തയ്യാറെടുപ്പുകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.