ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയാരോപണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ലോകസഭ ഇന്ന് ചര്‍ച്ചചെയ്യും. കേന്ദ്രസര്‍ക്കാറിനെതിരേ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍.

ബി ജെ പി അംഗങ്ങളായ എ ടി നാനാപാട്ടീലും വീരേന്ദ്രകുമാറും ചര്‍ച്ചക്ക് തുടക്കം കുറിക്കും. കായികമന്ത്രി എം എസ് ഗില്ലായിരിക്കും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കുക. അഴിമതിയാരോപണമുന്നയിച്ച് ബി ജെ പി നേരത്തേ തന്നെ സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗെയിംസ് അഴിമതിയാരോപണത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു.