എഡിറ്റര്‍
എഡിറ്റര്‍
കൊളംബോ കോമണ്‍വെല്‍ത്ത് മീററ്: ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി വിദേശകാര്യമന്ത്രാലയം
എഡിറ്റര്‍
Wednesday 6th November 2013 1:12am

chogam

ന്യൂദല്‍ഹി: തമിഴ് വംശജരുടെ എതിര്‍പ്പ് കാരണം ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്‍മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം സംശയത്തിലായിരിക്കെ ഒത്തു തീര്‍പ്പു ഫോര്‍മുലയുമായി വിദേശകാര്യ മന്ത്രാലയം.

ശ്രീലങ്കന്‍ യാത്രക്കിടെ പ്രധാനമന്ത്രി തമിഴ് വംശജര്‍ കൂടുതലുള്ള  വടക്കേ ശ്രീലങ്കിയിലെ ജാഫ്‌നയും സന്ദര്‍ശിക്കുകയെന്നതാണ് ഒത്തുതീര്‍പ്പു ഫോര്‍മലയായി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

നവംബര്‍ പതിനഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റ ആഗ്രഹം. കേന്ദ്ര വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുകയുമുണ്ടായി.

എന്നാലിതിനെതിരെ തമിഴ് നാട്ടില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. തമിഴ് നാട്ടില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ജയന്തി നടരാജന്‍, പി.ചിദംബരം , ജി.കെ വാസന്‍ എന്നിവര്‍ പ്രധാനമന്ത്രി മീറ്റിംഗ് ഉപേക്ഷിക്കണമെന്ന നിലപാടിലാണ്.

മീറ്റിഗ് ഇന്ത്യ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം തമിഴ്‌നാട് സര്‍ക്കാര്‍ ഏകകണ്‌ഠേന ഒരു പ്രമേയം പാസ്സാക്കിയിരുന്നു.

ശ്രീലങ്കയിലെ  അഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് തമിഴ ്‌വംശജര്‍ക്കെതിരെയുണ്ടായിട്ടുള്ള വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളുടെയും കോമണ്‍വെല്‍ത്ത് സമ്മേളനത്തിന്റെ പ്രാതിനിധ്യം സംശയത്തിലാക്കിയത്.

പല രാജ്യങ്ങളും ഇക്കാരണത്താല്‍ സമ്മേളനബഹിഷ്‌കരണ ഭീഷണി മുഴക്കി കഴിഞ്ഞു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് വരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് സൂചന.

Advertisement