മുംബൈ: ഓഗസ്റ്റില്‍ ദല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് സാമ്പത്തികസഹായം നല്‍കില്ലെന്ന് ബി സി സി ഐ വ്യക്തമാക്കി. ഗെയിംസിന്റെ നടത്തിപ്പിനായി നൂറുകോടി രൂപാ നല്‍കണമെന്ന് നേരത്തെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ബി സി സി സിയുടെ വര്‍ക്കിംഗ് കമ്മിറ്റിയാണ് ഗെയിംസിന് സഹായം നല്‍കേണ്ടെന്ന തീരുമാനമെടുത്തത്. പുതിയ തീരുമാനത്തോടെ ബി സി സി ഐയും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനും തമ്മിലുള്ള ബന്ധം വഷളാവാനാണ് സാധ്യത. നേരത്തെ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനായി ഇന്ത്യാ- ആസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര മാറ്റിവയ്ക്കണമെന്ന് ഒളിമ്പിക്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ബി സി സി ഐ തയ്യാറായിരുന്നില്ല.