Categories

ഒമ്പത് ആസട്രേലിയന്‍ അതലറ്റുകള്‍ മരുന്നടിക്ക് പിടിയില്‍

മെല്‍ബണ്‍: ഒമ്പത് ഓസ്‌ട്രേലിയന്‍ അത്‌ലറ്റുകള്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് സമയത്ത് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു. ഇവരില്‍ ചിലര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സ് സ്‌ക്വാഡില്‍പ്പെട്ടവരായിരുന്നു.

മീഥൈല്‍ ഹെക്‌സാനമീന്‍ എന്ന നിരോധിക്കപ്പെട്ട ഉത്തേജകമാണ് ഇവരുപയോഗിച്ചതായി കണ്ടെത്തിയത്. എന്നാല്‍ അത്‌ലറ്റുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിടിക്കപ്പെട്ട താരങ്ങള്‍ക്കെതിരേ ഓസ്‌ത്രേലിയന്‍ സ്‌ഫോട്‌സ് അതോറിറ്റി ശക്തമായ തീരുമാനങ്ങള്‍ എടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.