Administrator
Administrator
അഴിമതിയാരോപണം: രാജിയവയ്ക്കില്ലെന്ന് കല്‍മാഡി
Administrator
Saturday 7th August 2010 9:16am

ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയാരോപണങ്ങളുടെ പേരില്‍ രാജി വയ്ക്കില്ലെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി പറഞ്ഞു. എം എ ഫിലിംസുമുമായി കരാറുണ്ടാക്കിയത് പുറത്താക്കപ്പെട്ട ദര്‍ബാറിയിയും മോഹീന്ദ്രോയുമായിരുന്നുവെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നും കല്‍മാഡി വ്യക്തമാക്കി.

ക്വീന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് എം എ ഫിലിംസ് കരാറിലേര്‍പ്പെട്ടത് വന്‍ ആരോപണങ്ങള്‍ക്ക് കാരണമായിരുന്നു. ജെര്‍ണയില്‍ സിംഗ് കമ്മറ്റി എല്ലാ ആരോപണങ്ങളെല്ലാം പരിശോധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. കല്‍മാഡി പറഞ്ഞു. പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് കല്‍മാഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement